Loading ...

Home International

ചൈനക്കെതിരെ നേപ്പാളിൽ പ്രതിഷേധം ശക്തം

കാഠ്മണ്ഡു : ചൈന കൈക്കലാക്കിയ ഭൂമി തിരിച്ചു പിടിക്കണമെന്ന ആവശ്യവുമായി നേപ്പാളിലെ പ്രതിപക്ഷ കക്ഷികള്‍. ചൈന കടന്നു കയറിയ ഭൂമിയില്‍ നിന്ന് അവരെ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷിയായ നേപ്പാളി കോണ്‍ഗ്രസ് പ്രമേയം പാസാക്കി. ചൈനയുമായി ചര്‍ച്ച ചെയ്ത് എത്രയും പെട്ടെന്ന് ഭൂമി തിരിച്ചു പിടിക്കണമെന്നാണ് ആവശ്യം. ഇന്ത്യക്കെതിരെ നേപ്പാളിനെ ഉപയോഗിക്കാനുള്ള ചൈനയുടെ ശ്രമത്തിന് ശക്തമായ തിരിച്ചടിയാണിത്. ചൈനയുടെ കടന്നുകയറ്റവും സ്വാധീനവും വര്‍ദ്ധിക്കുന്നതില്‍ നേപ്പാളിലെ ജനങ്ങളും പ്രതിപക്ഷ കക്ഷികളും ആശങ്കയിലാണ്. ഇന്ത്യയുടെ ഭൂമി നേപ്പാളിന്റെ ഭൂപടത്തില്‍ ഉള്‍പ്പെടുത്താനുള്ള തീരുമാനത്തിനെതിരെയും പ്രതിഷേധമുണ്ടെങ്കിലും രാജ്യതാത്പര്യം ചൂണ്ടിക്കാട്ടിയായിരുന്നു ശര്‍മ്മ ഒലി സര്‍ക്കാര്‍ പ്രതിപക്ഷത്തെ നിശ്ശബ്ദരാക്കിയത്. അങ്ങനെയെങ്കില്‍ ചൈന കൈക്കലാക്കിയ ഭൂമിയും തിരിച്ചു പിടിക്കേണ്ടതല്ലേ എന്ന ആവശ്യമാണ് ഇപ്പോള്‍ പ്രതിപക്ഷം മുന്നോട്ട് വെക്കുന്നത്. നേപ്പാള്‍ ഭൂമിയില്‍ കടന്നു കയറിയാണ് ചൈന ടിബറ്റില്‍ റോഡ് നിര്‍മ്മിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. 64 ഹെക്ടറില്‍ കൂടുതല്‍ സ്ഥലം ചൈന പിടിച്ചെടുത്തെന്നാണ് പ്രമേയത്തില്‍ പറയുന്നത്. നേപ്പാളിന്റെ ഒരു ഗ്രാമവും 72 കുടുംബങ്ങളും ഇപ്പോള്‍ ചൈനയുടെ അധീനതയിലാണ്. നേപ്പാളിലെ നദിയുടെ ഗതിയും ചൈന മാറ്റിയിട്ടുണ്ട്. അതേസമയം അഞ്ച് വിരല്‍ പദ്ധതിയാണ് ചൈന നടപ്പിലാക്കുന്നതെന്ന് വിദേശത്തുള്ള താത്കാലിക ടിബറ്റന്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി . ടിബറ്റ് കൈപ്പത്തിയാണെങ്കില്‍ ലഡാക്ക് , നേപ്പാള്‍ , ഭൂട്ടാന്‍ , സിക്കിം , അരുണാചല്‍ പ്രദേശ് എന്നിവയാണ് വിരലുകള്‍. ഇതെല്ലാം പിടിച്ചടക്കാനാണ് ചൈന ശ്രമിക്കുന്നതെന്നും ടിബറ്റന്‍ സര്‍ക്കാര്‍ ആരോപിച്ചു.

Related News