Loading ...

Home International

21 ദിവസമായി കോവിഡ് കേസുകളൊന്നുമില്ല; തായ്‌ലാന്‍ഡില്‍ കര്‍ഫ്യു അവസാനിപ്പിച്ചു

ബാങ്കോക്: 21 ദിവസമായി കോവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്തതിന്റെ പശ്ചാതലത്തില്‍ തായ്‌ലാന്‍ഡില്‍ കര്‍ഫ്യു അവസാനിപ്പിച്ചു. ചൈനക്ക് പുറത്ത് ആദ്യം കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്ത രാജ്യമാണ് തായ് ലാന്‍ഡ്. 70 മില്യണാണ് ഇവിടുത്തെ ജനസംഖ്യ. കര്‍ഫ്യൂ പിന്‍വലിച്ചതിന്റെ പശ്ചാതലത്തില്‍ റെസ്റ്റോറന്റുകളിലെ മദ്യവില്‍പ്പന പുനരാരംഭിക്കുകയും ചെയ്തു. തായ്ലാന്‍ഡില്‍ ആകെ 3,135 കേസുകളാണ് ഉണ്ടായിരുന്നത്. 58 മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു.കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ആദ്യ ഘട്ടത്തില്‍ തന്നെ മാസ്‌ക് ധരിച്ചും, അതിര്‍ത്തികള്‍ അടച്ചും കൂടിച്ചേരലുകള്‍ ഒഴിവാക്കിയും ബിസിനസ് സ്ഥാപനങ്ങള്‍ക്ക് പൂട്ടിട്ടുമൊക്കെയാണ് തായ്‌ലാന്‍ഡ് കോവിഡിനെ തോല്‍പിച്ചത്. à´¤à´¿à´™àµà´•à´³à´¾à´´àµà´š കര്‍ഫ്യു പിന്‍വലിച്ചെങ്കിലും സ്ഥാപനങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങള്‍ പൂര്‍ണമായും നീക്കിയിട്ടില്ല. 120ല്‍ താഴെ വിദ്യാര്‍ത്ഥികളുള്ള സ്കൂളുകള്‍, എക്സിബിഷന്‍ ഹാളുകള്‍, സംഗീത മേളകള്‍, ചലച്ചിത്ര നിര്‍മ്മാണങ്ങള്‍, കളിസ്ഥലങ്ങള്‍, അമ്യൂസ്മെന്റ് പാര്‍ക്കുകള്‍, കാണികളില്ലാത്ത കായിക മത്സരങ്ങള്‍ എന്നിവയാണ് തിങ്കളാഴ്ച വീണ്ടും തുറക്കാന്‍ അനുവദിച്ച മറ്റ് സ്ഥാപനങ്ങള്‍.

Related News