Loading ...

Home International

ചൈനീസ്‌ വാക്‌സിന്‍ പരീക്ഷണത്തിന്‌ ബ്രസീല്‍

ചൈനീസ് ഗവേഷണശാലയായ സിനോവാക്ക് ബയോടെക്ക് വികസിപ്പിക്കുന്ന കോവിഡ് വാക്സിന്റെ അവസാനഘട്ട പരീഷണത്തിന് ബ്രസീലിലെ സാവോ പോളോ സംസ്ഥാനത്തെ ബുട്ടാന്റണ്‍ ഇന്‍സ്റ്റിറ്റ്യൂട്ടും. ജൂലൈയില്‍ ആരംഭിക്കുന്ന മൂന്നാംഘട്ട വാക്സിന്‍ പരീക്ഷണത്തില്‍ 9000 ബ്രസീലുകാര്‍ പങ്കെടുക്കും. വാക്സിന്‍ ഫലപ്രദമാണെങ്കില്‍ അത് ബ്രസീലിലും നിര്‍മിക്കും. 2021ന്റെ ആദ്യപകുതിയില്‍ വാക്സിന്‍ ലഭ്യമായേക്കുമെന്ന് സാവോ പോളോ ഗവര്‍ണര്‍ ജോവോ ഡോറിയ പറഞ്ഞു.ചൈന ആദ്യഘട്ടത്തില്‍ കുരങ്ങന്‍മാരിലും രണ്ടാം ഘട്ടം 744 സന്നദ്ധപ്രവര്‍ത്തകരിലും വാക്സിന്‍ പരീക്ഷിച്ചിരുന്നു. ലോകത്താകമാനം നടക്കുന്ന നൂറിലധികം പരീക്ഷണത്തില്‍ മുന്നേറിയ 10 എണ്ണത്തില്‍ ഒന്നാണിതെന്ന് ബുട്ടാന്റണ്‍ തലവന്‍ ദിമാസ് കോവസ് പറഞ്ഞു. à´¸à´¾à´µàµ‹ പോളോ സര്‍ക്കാര്‍ പരീക്ഷണത്തിന് 1.7 കോടി ഡോളര്‍ ചെലവഴിക്കും. ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയുടെ വാക്സിന്‍ പരീക്ഷണത്തില്‍ ബ്രസീല്‍ സഹകരിക്കുന്നുണ്ട്.

Related News