Loading ...

Home International

കാബൂളില്‍ പള്ളിയില്‍ സ്‌ഫോടനം ; നാലു പേര്‍ മരിച്ചു

കാബൂള്‍ : അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ ഐഇഡി സ്‌ഫോടനത്തില്‍ നാലു കൊല്ലപ്പെട്ടു. കാബൂളിന്റെ വടക്ക് മേഖലയിലുള്ള ഒരു പള്ളിയിലാണ് സ്‌ഫോടനം നടന്നത് .പള്ളിയിലെ ഇമാം അടക്കമുള്ളവരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടതെന്നാണ് വിവരം . നിരവധി പേര്‍ക്ക് പരിക്കേറ്റു . ഷിര്‍ ഷാ ഇ സൂരി പള്ളിയില്‍ വെള്ളിയാഴ്ച ജുമുഅ നിസ്‌കാരത്തിനിടെയാണ് സ്‌ഫോടനമുണ്ടായതെന്ന് അഫ്ഗാനിസ്ഥാന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു .സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

Related News