Loading ...

Home International

കോ​വി​ഡ് സു​ര​ക്ഷ​ റാ​ങ്കിം​ഗിൽ സ്വി​റ്റ്സ​ര്‍​ല​ന്‍​ഡ് ലോകത്ത് ഒ​ന്നാ​മത്

ജ​നീ​വ: വി​വി​ധ ആ​ഗോ​ള റാ​ങ്കിം​ഗു​ക​ളി​ല്‍ ഒ​ന്നാം സ്ഥാ​നം അ​ല​ങ്ക​രി​ക്കു​ന്ന സ്വി​റ്റ്സ​ര്‍​ല​ന്‍​ഡി​ന്‍റെ ക്രെ​ഡി​റ്റി​ലേ​ക്ക് പു​തി​യ കാ​ല​ത്തി​ന്‍റെ ഒ​രു നേ​ട്ടം കൂ​ടി. കോ​വി​ഡ്-19 വൈ​റ​സി​നെ​തി​രാ​യ സു​ര​ക്ഷി​ത​ത്വം അ​ടി​സ്ഥാ​ന​മാ​ക്കി ത​യാ​റാ​ക്കി​യ റാ​ങ്കിം​ഗി​ലും രാ​ജ്യം ഒ​ന്നാ​മ​ത്. യൂ​റോ​പ്യ​ന്‍ യൂ​ണി​യ​നി​ലെ സാ​ന്പ​ത്തി​ക പ്ര​ബ​ല​രാ​യ ജ​ര്‍​മ​നി​യാ​ണ് സു​ര​ക്ഷ​ത​ത്വ പ​ട്ടി​ക​യി​ല്‍ ര​ണ്ടാ​മ​ത് നി​ല്‍​ക്കു​ന്ന​ത്. ഇ​സ്രാ​യേ​ല്‍ മൂ​ന്നാ​മ​തെ​ത്തി. ഇ​ന്ത്യ​യു​ടെ സ്ഥാ​നം അ​ന്‍​പ​ത്തി​യാ​റാ​മ​താ​ണ്. എ​ന്നാ​ല്‍, അ​ന്‍​പ​ത്തി​യെ​ട്ടാ​മ​താ​ണ് അ​മേ​രി​ക്ക​യു​ടെ സ്ഥാ​നം.

ആ​ദ്യ പ​ത്ത്

സ്വി​റ്റ്സ​ര്‍​ല​ന്‍​ഡ് 752 പോ​യിന്‍റ് നേ​ടി​യ​പ്പോ​ള്‍ ജ​ര്‍​മ​നി 749 പോ​യി​ന്‍റ് സ്വ​ന്ത​മാ​ക്കി. à´•àµ‹â€‹à´µà´¿â€‹à´¡àµ വൈ​റ​സ് സു​ര​ക്ഷാ പ​ട്ടി​ക​യി​ലെ ആ​ദ്യ പ​ത്തി​ല്‍ യ​ഥാ​ക്ര​മം സിം​ഗ​പ്പൂ​ര്‍, ജ​പ്പാ​ന്‍, ഓ​സ്ട്രി​യ, ചൈ​ന, ഓ​സ്ട്രേ​ലി​യ, ന്യൂ​സി​ല​ന്‍​ഡ്, ദ​ക്ഷി​ണ കൊ​റി​യ എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ്. യു​എ​ഇ, കാ​ന​ഡ, ഹോ​ങ്കോം​ഗ്, നോ​ര്‍​വേ, ഡെ​ന്‍​മാ​ര്‍​ക്ക്, താ​യ്‌​വാ​ന്‍, സൗ​ദി അ​റേ​ബ്യ, ഹം​ഗ​റി, നെ​ത​ര്‍​ലാ​ന്‍​ഡ്സ്, വി​യ​റ്റ്നാം എ​ന്നീ രാ​ജ്യ​ങ്ങ​ളാ​ണ് 11 മു​ത​ല്‍ 20 വ​രെ​യു​ള്ള സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ല്‍​ക്കു​ന്ന​ത്.

നാ​ലു ത​ട്ടു​ക​ള്‍

ഡീ​പ്പ് നോ​ള​ജ് ഗ്രൂ​പ്പ് ത​യാ​റാ​ക്കി​യ റാ​ങ്കിം​ഗി​ല്‍ ഇ​രു​നൂ​റ് രാ​ജ്യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന പ​ട്ടി​ക ആ​കെ നാ​ലാ​യി തി​രി​ച്ചി​ട്ടു​ണ്ട്. സ്പെ​യി​ന്‍ (45), ഇ​റ്റ​ലി (53), ഇ​ന്ത്യ (56), അ​മേ​രി​ക്ക (58), ഫ്രാ​ന്‍​സ് (60) എ​ന്നീ രാ​ജ്യ​ങ്ങ​ള്‍ മൂ​ന്നാ​മ​ത്തെ ത​ട്ടി​ലാ​ണ് എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. ഈ ​രാ​ജ്യ​ങ്ങ​ള്‍ ഒ​ക്കെ​ത്ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ല്‍ കൊ​റോ​ണ ബാ​ധി​ത​രു​ടെ പ​ട്ടി​ക​യി​ലും മ​രി​ച്ച​വ​രു​ടെ പ​ട്ടി​ക​യി​ലും ജ​ര്‍​മ​നി​യേ​ക്കാ​ള്‍ ഏ​റെ മു​ന്നി​ലു​മാ​ണ്.അ​തേ​സ​മ​യം, റ​ഷ്യ (61), ബ്രി​ട്ട​ന്‍ (68), ബ്ര​സീ​ല്‍ (91) എ​ന്നീ പ്ര​മു​ഖ രാ​ജ്യ​ങ്ങ​ള്‍ നാ​ലാം ത​ട്ടി​ലാ​ണ്.

സ്വി​റ്റ്സ​ര്‍​ല​ന്‍​ഡും ജ​ര്‍​മ​നി​യും കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ല്‍ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി​യ​ത് പ്ര​ത്യേ​കി​ച്ചും അ​വ​രു​ടെ സ​ന്പ​ദ്‌ വ്യ​വ​സ്ഥ​യു​ടെ ഉൗ​ര്‍​ജ​സ്വ​ല​ത കൊ​ണ്ടാ​ണ്. കൂ​ടാ​തെ ലോ​ക്ക്ഡൗ​ണും മ​റ്റു സാ​ന്പ​ത്തി​ക പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ശ്ര​ദ്ധാ​പൂ​ര്‍​വം കൈ​കാ​ര്യം ചെ​യ്ത​തും ഗു​ണ​മാ​യി. രാ​ജ്യ​ത്തെ പൊ​തു​ജ​നാ​രോ​ഗ്യ​വും സു​ര​ക്ഷ​യും ത്യ​ജി​ക്കാ​തെ​യു​ള്ള ന​ട​പ​ടി​ക​ളാ​യി​രു​ന്നു ഇ​വ.

സു​ഡാ​ന്‍ പി​ന്നി​ല്‍

ക്വാ​റ​ന്‍റൈ​ന്‍ കാ​ര്യ​ക്ഷ​മ​ത, നി​രീ​ക്ഷ​ണം, ക​ണ്ടെ​ത്ത​ല്‍, ആ​രോ​ഗ്യ സ​ന്ന​ദ്ധ​ത, സ​ര്‍​ക്കാ​ര്‍ കാ​ര്യ​ക്ഷ​മ​ത തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലെ 130 ഗു​ണ​പ​ര​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ളും 11,400 ല​ധി​കം ഡാ​റ്റാ പോ​യി​ന്‍റു​ക​ളും അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് റി​പ്പോ​ര്‍​ട്ട് ത‍​യാ​റാ​ക്കി​യ​ത്. തു​ട​ക്ക​ത്തി​ല്‍, കോ​വി​ഡ് പ്ര​തി​സ​ന്ധി​ക​ളോ​ടു വേ​ഗ​ത്തി​ല്‍ പ്ര​തി​ക​രി​ച്ച​തും ഉ​യ​ര്‍​ന്ന ത​യാ​റെ​ടു​പ്പു​ക​ള്‍ ന​ട​ത്തി​യ​തു​മാ​യ രാ​ജ്യ​ങ്ങ​ള്‍ ഏ​റ്റ​വും ഉ​യ​ര്‍​ന്ന റാ​ങ്കി​ലാ​ണ്.

2014ല്‍ ​ഹോ​ങ്കോം​ഗി​ല്‍ സ്ഥാ​പി​ച്ച ഒ​രു നി​ക്ഷേ​പ സ്ഥാ​പ​ന​മാ​യ ഡീ​പ്പ് നോ​ള​ജ ഗ്രൂ​പ്പ്, വെ​ന്‍​ചേ​ഴ്സി​ന്‍റെ​യും ക​ന്പ​നി​ക​ളു​ടെ​യും ലാ​ഭ​ര​ഹി​ത സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ക​ണ്‍​സോ​ര്‍​ഷ്യ​ത്തി​ലും ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ്. റി​പ്പോ​ര്‍​ട്ട് അ​നു​സ​രി​ച്ച്‌ ഇ​പ്പോ​ള്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള പ്ര​വി​ശ്യ​ക​ള്‍ സ​ബ്സ​ഹാ​റ​ന്‍ ആ​ഫ്രി​ക്ക​യും തെ​ക്കേ അ​മേ​രി​ക്ക​യും മി​ഡി​ല്‍ ഈ​സ്റ്റി​ലെ​യും ഏ​ഷ്യാ പ​സ​ഫി​ക്കി​ലെ​യും ചി​ല രാ​ജ്യ​ങ്ങ​ളാ​ണ്. കൊ​റോ​ണ​യ്ക്കെ​തി​രാ​യ സു​ര​ക്ഷി​ത​ത്വ​ത്തി​ല്‍ ഏ​റ്റ​വും താ​ഴെ നി​ല്‍​ക്കു​ന്ന രാ​ജ്യം സൗ​ത്ത് സു​ഡാ​ന്‍ ആ​ണ്.

ഓ​ര്‍​ഗ​നൈ​സേ​ഷ​ന്‍റേ​ത് അ​പ​ക​ട സാ​ധ്യ​ത​യെ​ക്കു​റി​ച്ചു​ള്ള പൊ​തു വി​ല​യി​രു​ത്ത​ല്‍ മാ​ത്ര​മാ​ണെ​ന്നും രാ​ജ്യ​ങ്ങ​ള്‍​ക്കു​ള്ളി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ അ​പ​ക​ട സാ​ധ്യ​ത വ്യ​ത്യാ​സ​പ്പെ​ട്ടി​രി​ക്കാ​മെ​ന്നും പ​ഠ​നം പ​റ​യു​ന്നു.

ന്യൂ​യോ​ര്‍​ക്ക് ന​ഗ​രം ഒ​രു മാ​സം മു​ന്പ് കോ​വി​ഡ് -19 അ​പ​ക​ട​സാ​ധ്യ​ത​യു​ടെ പ്ര​ഭ​വ​കേ​ന്ദ്ര​മാ​യി​രു​ന്നു. അ​തേ​സ​മ​യം മൊ​ണ്ടാ​ന താ​ര​ത​മ്യേ​ന സു​ര​ക്ഷി​ത​വും കൂ​ടു​ത​ല്‍ സു​ര​ക്ഷി​ത​വു​മാ​യി​രു​ന്നു എ​ന്നും പ​റ​യു​ന്നു​ണ്ട്.

ഏ​റ്റ​വും സു​ര​ക്ഷി​ത​മാ​യ 100 രാ​ജ്യ​ങ്ങ​ള്‍ റാ​ങ്ക് ക്ര​മ​ത്തി​ല്‍

1. സ്വി​റ്റ്സ​ര്‍​ല​ന്‍​ഡ്, 2. ജ​ര്‍​മ​നി, 3. ഇ​സ്ര​യേ​ല്‍, 4. സിം​ഗ​പ്പൂ​ര്‍, 5. ജ​പ്പാ​ന്‍, 6. ഓ​സ്ട്രി​യ, 7. ചൈ​ന, 8. ഓ​സ്ട്രേ​ലി​യ, 9. ന്യൂ​സി​ല​ന്‍​ഡ്, 10. ദ​ക്ഷി​ണ കൊ​റി​യ, 11. യു​എ​ഇ, 12. കാ​ന​ഡ, 13. ഹോ​ങ്കോം​ഗ്, 14. നോ​ര്‍​വേ, 15. ഡെ​ന്‍​മാ​ര്‍​ക്ക്, 16. താ​യ്‌​വാ​ന്‍, 17. സൗ​ദി അ​റേ​ബ്യ, 18. ഹം​ഗ​റി, 19. നെ​ത​ര്‍​ല​ന്‍​ഡ്സ്, 20. വി​യ​റ്റ്നാം, 21. കു​വൈ​റ്റ്, 22. ഐ​സ്‌​ല​ന്‍​ഡ്, 23. ബ​ഹ്റൈ​ന്‍, 24. ഫി​ന്‍​ലാ​ന്‍​ഡ്, 25. ല​ക്സം​ബ​ര്‍​ഗ്, 26. ഖ​ത്ത​ര്‍, 27. ലി​സ്റ്റ​ന്‍​സ്റ്റൈ​ന്‍, 28. പോ​ള​ണ്ട്, 29. ലി​ത്വാ​നി​യ, 30. മ​ലേ​ഷ്യ, 31. ലാ​ത്‌​വി​യ, 32. സ്‌​ലൊ​വേ​നി​യ, 33. ഒ​മാ​ന്‍, 34. ഗ്രീ​സ്, 35. എ​സ്റ്റോ​ണി​യ, 36. ക്രൊ​യേ​ഷ്യ, 37 ട​ര്‍​ക്കി, 38.അ​യ​ര്‍​ല​ന്‍​ഡ്, 39. ജോ​ര്‍​ജി​യ, 40. സൈ​പ്ര​സ്, 41. ചി​ലി, 42. മോ​ണ്ടി​നെ​ഗ്രോ, 43. ചെ​ക്ക് റി​പ്പ​ബ്ലി​ക്, 44. മാ​ള്‍​ട്ട, 45. സ്പെ​യി​ന്‍, 46. പോ​ര്‍​ച്ചു​ഗ​ല്‍, 47. താ‌​യ്‌​ല​ന്‍​ഡ്, 48. ബ​ള്‍​ഗേ​റി​യ, 49. ഗ്രീ​ന്‍​ലാ​ന്‍​ഡ്, 50. മെ​ക്സി​ക്കോ, 51. ഉ​റു​ഗ്വേ, 52. വ​ത്തി​ക്കാ​ന്‍ സി​റ്റി, 53. ഇ​റ്റ​ലി, 54. സെ​ര്‍​ബി​യ, 55. ഫി​ലി​പ്പീ​ന്‍​സ്, 56. ഇ​ന്ത്യ, 57. റൊ​മാ​നി​യ, 58. യു​എ​സ്‌എ, 59. സ്‌​ളോ​വാ​ക് റി​പ്പ​ബ്ലി​ക്, 60. ഫ്രാ​ന്‍​സ്, 61. റ​ഷ്യ, 62. അ​ര്‍​ജന്‍റീ​ന, 63. ബെ​ലാ​റ​സ്, 64. മൊ​ണാ​ക്കോ, 65. സ്വീ​ഡ​ന്‍, 66. യു​ക്രെ​യ്ന്‍, 67. ജി​ബ്രാ​ള്‍​ട്ട​ര്‍, 68. യു​ണൈ​റ്റ​ഡ് കിം​ഗ്ഡം, 69. ദ​ക്ഷി​ണാ​ഫ്രി​ക്ക, 70. സാ​ന്‍ മ​റി​നോ, 71. ക​സാ​ക്കി​സ്ഥാ​ന്‍, 72. ബോ​സ്നി​യ ഹെ​ര്‍​സ​ഗോ​വി​ന, 73. ഇ​റാ​ന്‍, 74. ഇ​ക്വ​ഡോ​ര്‍, 75. അ​സ​ര്‍​ബൈ​ജാ​ന്‍, 76. മം​ഗോ​ളി​യ, 77. ലെ​ബ​ന​ന്‍, 78. ബെ​ല്‍​ജി​യം, 79. അ​ന്‍​ഡോ​റ, 80. കേ​മാ​ന്‍ ദ്വീ​പു​ക​ള്‍, 81. അ​ര്‍​മേ​നി​യ, 82. മോ​ള്‍​ഡോ​വ, 83. മ്യാ​ന്‍​മ​ര്‍, 84. ബം​ഗ്ലാ​ദേ​ശ്, 85. ശ്രീ​ല​ങ്ക, 86. ഈ​ജി​പ്ത്, 87. ടു​ണീ​ഷ്യ, 88. അ​ല്‍​ബേ​നി​യ, 89. ജോ​ര്‍​ദാ​ന്‍, 90. പ​നാ​മ, 91. ബ്ര​സീ​ല്‍, 92. മൊ​റോ​ക്കോ, 93. അ​ള്‍​ജീ​രി​യ, 94. ഹോ​ണ്ടു​റാ​സ്, 95. പ​രാ​ഗ്വേ, 96. പെ​റു, 97. ഇ​ന്തോ​നേ​ഷ്യ, 98. കം​ബോ​ഡി​യ, 99. ലാ​വോ​സ്, 100. ബ​ഹാ​മ​സ്.

Related News