Loading ...

Home International

കൊറോണ,ഹോങ്കോങ് വിഷയം; ചൈനക്കെതിരെ വിവിധ രാജ്യങ്ങളിലെ എംപിമാര്‍ രംഗത്ത്, പുതിയ സമിതി രൂപീകരിച്ചു

ന്യൂയോര്‍ക്ക് : ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ വിവിധ രാജ്യങ്ങളിലെ എംപിമാര്‍ രംഗത്ത്. അമേരിക്ക, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലെ 18 എംപിമാര്‍ ചേര്‍ന്ന് ചൈനക്കെതിരെ പുതിയ സംഘടന രൂപീകരിച്ചു. ഇന്റര്‍ പാര്‍ലമെന്ററി അലയന്‍സ് എന്ന പേരിലാണ് സംഘടന രൂപീകരിച്ചിരിക്കുന്നത്. ഹോംഗ് കോംഗ്, കൊറോണ എന്നീ വിഷയങ്ങള്‍ ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതിക്കെതിരെയാണ് പുതിയ സംഘടനയുമായി എംപിമാര്‍ രംഗത്ത് എത്തിയിരിക്കുന്നത്.അമേരിക്ക, യൂറോപ്പ് എന്നീ രാജ്യങ്ങള്‍ക്കു പുറമേ യുകെ, ജപ്പാന്‍ , കാനഡ , ആസ്‌ട്രേലിയ, നോര്‍വേ, സ്വീഡന്‍ എന്നീ രാജ്യങ്ങളിലെ എംപിമാരാണ് സംഘടനയില്‍ ഉള്ളത്. അമേരിക്കയില്‍ സെനേറ്റര്‍മാരായ മാര്‍ക്കോ റൂബിയോയും, റോബര്‍ട്ട് മെനെന്‍ഡെസും ആണ് പുതിയ സമിതിയില്‍ അംഗമായിരിക്കുന്നത്.ഷി ജിന്‍ പിംഗിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് നടത്തുന്നതെന്ന് യൂറോപ്യന്‍ പാര്‍ലമെന്റേറിയന്‍ ബുയിറ്റ്‌കോഫര്‍ പറഞ്ഞു. കൂടാതെ അന്താരാഷ്ട്ര വ്യവസ്ഥകളെ ചൈന സ്വന്തം താത്പര്യത്തിന് അനുസരിച്ച്‌ രൂപമാറ്റം വരുത്തുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.യുഎസ് സെനറ്റര്‍മാരായ മാര്‍ക്കോ റൂബിയോയും, റോബര്‍ട്ട് മെനെന്‍ഡെസും നേരത്തെ തന്നെ ചൈനയുടെ നടപടികള്‍ക്കെതിരെ പ്രതികരിച്ചിരുന്നു. ഉയ്ഘര്‍ മുസ്ലീങ്ങള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനായി ചൈനക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും ചേര്‍ന്ന് 2019 ല്‍ ബില്ലുകൊണ്ടുവന്നിരുന്നു.

Related News