Loading ...

Home International

പിടിച്ചെടുക്കല്‍ വേണ്ട;ഇസ്രയേലിന്റെ പലസ്‌തീന്‍ അധിനിവേശം, ഇസ്രയേലില്‍ വ്യാപക പ്രതിഷേധം

ടെല്‍ അവീവ്: പലസ്തീനിലെ വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ പരമാധികാരം ഉറപ്പിക്കുന്നതിനെതിരെ ആയിരങ്ങള്‍തെരുവിലിറങ്ങി. പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ തീരുമാനത്തിനെതിരെ ഇസ്രയേലിലെ ഇടതുപക്ഷ അനുഭാവികളാണ് പ്രക്ഷോഭം സംഘടിപ്പിച്ചത്.‘അധിനിവേശം വേണ്ട, പിടിച്ചെടുക്കല്‍ വേണ്ട, സമാധാനവും ജനാധിപത്യവും മതി’ എന്ന ബാനറുകളുയയര്‍ത്തിയാണ് പ്രതിഷേധക്കാള്‍ ഒത്തുകൂടിയത്. കോവിഡ് ഭീഷണിയുള്ളതിനാല്‍ മാസ്ക് ധരിച്ച്‌ സാമൂഹ്യ അകലം പാലിച്ചായിരുന്നു പ്രതിഷേധം. ഇടതുപക്ഷ അനുഭാവിയും അമേരിക്കന്‍ സെനറ്ററുമായ ബേര്‍ണി സാന്‍ഡേഴ്സ് റാലിയെ അഭിസംബോധന ചെയ്തു.1967ലെ മധ്യപൂര്‍വദേശ യുദ്ധത്തില്‍ ഇസ്രയേല്‍ കൈയേറിയ വെസ്റ്റ് ബാങ്ക്, കിഴക്കന്‍ ജറുസലേം, ഗാസ സ്ട്രിപ് എന്നിവ സ്വതന്ത്ര പ്രദേശങ്ങളായി തിരികെ വേണമെന്നാണ് പലസ്തീന്റെ ആവശ്യം. à´Žà´¨àµà´¨à´¾à´²àµâ€, ജൂലൈ ഒന്നുമുതല്‍ വെസ്റ്റ് ബാങ്കിലെ ജോര്‍ദാന്‍ താഴ്വരയില്‍ അധിനിവേശം ആരംഭിക്കുമെന്നാണ് നെതന്യാഹു പറഞ്ഞത്.ഇതിനായി അമേരിക്കയുടെ അനുവാദംകാത്തിരിക്കുകയാണ്. നേരത്തെ അമേരിക്ക തയ്യാറാക്കിയ സമാധാന ഉടമ്ബടി പലസ്തീന്‍ തള്ളിയിരുന്നു. യൂറോപ്പും അറബ് രാജ്യങ്ങളും ഐക്യരാഷ്ട്രസഭയും നെതന്യാഹുവിന്റെ തീരുമാനത്തെ എതിര്‍ത്തിട്ടുണ്ട്.

Related News