Loading ...

Home International

അമേരിക്കന്‍ വിമാനങ്ങള്‍ക്ക് നിയന്ത്രണങ്ങളോടെ അനുമതി നല്‍കി ചൈന

ബീജിംഗ്:- കൊവിഡ് വൈറസ് ബാധയെ തുടര്‍ന്ന് സര്‍വീസ് നടത്തുന്നത് വിലക്കിയ വിദേശ എയര്‍ലൈനുകളെ നിയന്ത്രണങ്ങളോടെ രാജ്യത്ത് അനുവദിക്കുമെന്ന് ചൈന വ്യക്തമാക്കി. ചൈനയില്‍ നിന്ന് വരുന്നതും പോകുന്നതുമായ ചൈനീസ് എയര്‍ലൈനുകള്‍ക്ക് അമേരിക്ക മെയ് 16 മുതല്‍ വിലക്ക് ഏര്‍പ്പെടുത്തിയതോടെയാണ് ചൈന നിലപാട് തിരുത്തിയത്. ചൈനയിലെ സിവില്‍ ഏവിയേഷന്‍ അതോറിറ്റി മാര്‍ച്ച്‌ 12ന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാത്തതില്‍ ചൊടിച്ചായിരുന്നു അമേരിക്കന്‍ തീരുമാനം. ഇതോടെയാണ് ചൈന അയഞ്ഞത്. എന്നാല്‍ അമേരിക്ക മഹാമാരിയെ തുടര്‍ന്നാണ് വിമാനസര്‍വീസ് പൂര്‍ണ്ണമായും നിര്‍ത്തലാക്കിയതെന്ന് അവര്‍ വ്യക്തമാക്കി.ചൈനയില്‍ എത്തുന്ന യാത്രക്കാരെ കൊവിഡ് പരിശോധന നടത്തും. à´¤àµà´Ÿà´°àµâ€à´šàµà´šà´¯à´¾à´¯à´¿ മൂന്നാഴ്ചയോളം കൊവിഡ് നെഗറ്റീവ് ആകുന്ന മേഖലകളിലേക്കാണ് വിമാന സര്‍വ്വീസ് നടത്തുക. അഞ്ചോ അതിലധികമോ ആളുകള്‍ കൊവിഡ് പോസിറ്റീവ് ആകുന്ന റൂട്ടുകളില്‍ ഒരാഴ്ചയെങ്കിലും യാത്രാനിരോധനമുണ്ടാകും. à´ˆ സമയത്ത് ആഭ്യന്തര, അന്താരാഷ്ട്ര വിമാനങ്ങള്‍ ഉണ്ടാകില്ലെന്നും സിഎഎസി അറിയിച്ചു.

Related News