Loading ...

Home International

30 ലക്ഷം ഹോങ്കോംഗ് നിവാസികള്‍ക്ക് പൗരത്വ വാഗ്ദാനവുമായി ബ്രിട്ടണ്‍; ശക്തമായി തിരിച്ചടിക്കുമെന്ന് ചൈന

ലണ്ടന്‍: ചൈനയുടെ നിയമങ്ങള്‍ ഹോങ്കോംഗില്‍ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍. ഹോങ്കോംഗ് ഇന്നത്തെ നിലയിലെത്താന്‍ കാരണം സ്വതന്ത്ര അന്താരാഷ്ട്ര സമൂഹമായി ജീവിച്ചതിനാലാണെന്ന് ജോണ്‍സന്‍ പറഞ്ഞു. ചൈനയുടെ നീക്കം എല്ലാ മനുഷ്യാവകാശങ്ങളും ലംഘിക്കുന്നതും അന്താരാഷ്ട്ര സമൂഹങ്ങളെ അപമാനിക്കുന്നതുമാണ്. ഹോങ്കോംഗ് നിവാസികള്‍ക്ക് പ്രതിഷേധിക്കാനുള്ള എല്ലാ അവകാശങ്ങളുമുണ്ട്. അവര്‍ക്ക് വേണ്ട എല്ലാ പിന്തുണയും അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ചുകൊണ്ട് തന്നെ നല്‍കുമെന്നും ജോണ്‍സണ്‍ വ്യക്തമാക്കി. ആവശ്യമെങ്കില്‍ ഹോങ്കോംഗിലെ 30 ലക്ഷം പൗരന്മാര്‍ക്ക് ബ്രിട്ടണ്‍ പൗരത്വം നല്‍കാന്‍ തയ്യാറാണെന്നും ജോണ്‍സന്‍ അറിയിച്ചു. à´¬àµà´°à´¿à´Ÿàµà´Ÿà´¨àµà´±àµ† കോളനിയായിരുന്ന ഹോങ്കോംഗിനെ 1997ലാണ് ഉഭയകക്ഷി സമ്മതത്തോടെ സ്വതന്ത്രഭരണ പ്രദേശമായി പ്രഖ്യാപിച്ചത്. ഇതില്‍ 50 വര്‍ഷത്തേക്ക് ചൈനയുടെ ഒരു തരത്തിലുള്ള ഭരണപരമോ സൈനിക പരമോ ആയ നിയന്ത്രണം പാടില്ലെന്നും എടുത്ത ഉഭയകക്ഷി തീരുമാനവും ബ്രിട്ടീഷ് പ്രധാനമന്ത്രി എടുത്തു പറഞ്ഞു.ഇതിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ അവകാശവാദത്തെ തള്ളി ഹോങ്കോംഗ് ഭരണകൂടം രംഗത്തെത്തി. ചൈനയുടെ വിദേശകാര്യമന്ത്രാലയത്തിന്റെ പ്രതികരണമാണ് ഹോങ്കോംഗ് ഭരണാധികാരി അറിയിച്ചത്. കടുത്ത ഭാഷയിലാണ് ചൈന ബ്രിട്ടണെ വിമര്‍ശിച്ചത്. ചൈനയുടെ ആഭ്യന്തരകാര്യത്തിലുള്ള അനാവശ്യ ഇടപെലാണ് ബ്രിട്ടണ്‍ നടത്തിയത്. ഹോങ്കോംഗ് വിഷയത്തില്‍ നിന്നും പിന്മാറിയില്ലെങ്കില്‍ ശക്തമായി പ്രതികരിക്കുമെന്ന മുന്നറിയിപ്പാണ് ചൈന നല്‍കിയത്.ബ്രിട്ടന്റെ പിന്തുണയ്ക്ക് നന്ദി പറഞ്ഞുകൊണ്ട് ഹോംങ്കോംഗിലെ ജനാധിപത്യ പ്രക്ഷോഭ സംഘടനകളെല്ലാം രംഗത്തെത്തി. ലോക സമ്ബദ് വ്യവസ്ഥയുടെ ഒരു സുപ്രധാന കേന്ദ്രമായ ഹോങ്കോഗിന്റെ രക്ഷക്കായി അന്താരാഷ്ട്രസമൂഹത്തിന്റെ ഇടപെടല്‍ പ്രക്ഷോഭം നടത്തുന്നവര്‍ ആവശ്യപ്പെട്ടു.

Related News