Loading ...

Home International

സൊമാലിയയില്‍ ബോംബാക്രമണം; 10 പേര്‍ കൊല്ലപ്പെട്ടു

മൊഗാദിഷു: സൊമാലിയയില്‍ ബോംബ് സ്‌ഫോടനത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടു. 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സൊമാലിയുടെ തലസ്ഥാനാമായ മൊഗാദിഷുവിലാണ് ബോംബ് സ്‌ഫോടനം ഉണ്ടായത്.റോഡരികില്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് അപകടം.മിനി ബസ്സില്‍ സഞ്ചരിച്ചിരുന്നവരാണ് കൊല്ലപ്പെട്ടത്. സര്‍ക്കാര്‍ വാഹനങ്ങളും സുരക്ഷാ സേനയുടെ വാഹനങ്ങളും കടന്നുപോകുന്ന റോഡിലാണ് സ്ഫോടനം നടന്നത്.സ്ഫോടനത്തില്‍ മിനി ബസ് പൂര്‍ണമായും തകര്‍ന്നതായി ദൃക്സാക്ഷികളും പറയുന്നു.അതേസമയം, സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
അല്‍ ഷബാബ് ആണ് സ്ഫോടനത്തിന് പിന്നിലെന്നാണ് സൊമാലിയന്‍ സര്‍ക്കാര്‍ ആരോപിക്കുന്നത്.

Related News