Loading ...

Home International

ഹോങ്കോംഗ് വിഷയത്തില്‍ ഇടപെടുമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: കൊറോണ യുദ്ധത്തില്‍ ചൈനക്കെതിരെ ആഗോള പ്രതികരണം ശക്തമാക്കാന്‍ അമേരിക്ക മുന്നിട്ടിറങ്ങുന്നു. ചൈന സ്വന്തം രാജ്യത്തും സ്വാധീന പ്രദേശമായ ഹോങ്കോംഗിലും നടത്തുന്ന മനുഷ്യാവകാശലംഘനങ്ങളെ തുറന്നുകാട്ടുമെന്ന് ട്രംപ് വെളിപ്പെടുത്തി. നിലവില്‍ ഹോങ്കോംഗിന് മേല്‍ ചൈന നടപ്പാക്കാന്‍ തീരുമാനിച്ച നിയമനിര്‍മ്മാണത്തിനും അടിച്ചമര്‍ത്തലിനുമെതിരെ പോരാടാന്‍ പ്രക്ഷോഭകാരികളെ സഹായിക്കുമെന്ന തീരുമാനമാണ് ട്രംപ് എടുത്തിരിക്കുന്നത്. ഇതിനൊപ്പം നിലവില്‍ ചൈനക്കെതിരെ ഉയരുന്ന ആഗോള എതിര്‍പ്പുകള്‍ക്കും അമേരിക്ക ശക്തിപകരുമെന്നും ട്രംപ് വ്യക്തമാക്കി.ലോകാരോഗ്യ സംഘടനയുമായുള്ള എല്ലാ സാമ്ബത്തിക ബന്ധങ്ങളും നിര്‍ത്തലാക്കുമെന്ന പ്രസ്താവനക്ക് പിന്നാലെയാണ് ചൈനക്കെതിരായ നീക്കത്തെ ട്രംപ് പരാമര്‍ശിച്ചത്. à´®àµà´¨àµâ€ ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോംഗിനെ സ്വതന്ത്രഭരണം നല്‍കാതെ തങ്ങളുടെ അധീനതയിലാക്കിയ ചൈനയുടെ പ്രവര്‍ത്തനങ്ങളെ അമേരിക്ക മുമ്ബും എതിര്‍ത്തിരുന്നു. കഴിഞ്ഞ ഒരു വര്‍ഷമായി ഹോങ്കോംഗില്‍ നടന്നു വരുന്ന ചൈന വിരുദ്ധ പ്രക്ഷോഭത്തില്‍ അമേരിക്കയും ബ്രിട്ടണും പരോക്ഷമായ പിന്തുണയാണ് നല്‍കുന്നത്. പ്രക്ഷോഭകാരികള്‍ക്കെതിരെ ക്രൂരമായ അടിച്ചമര്‍ത്തല്‍ നയം സ്വീകരിക്കാന്‍ ചൈന കമ്യൂണിസ്റ്റ് പാര്‍ട്ടി കഴിഞ്ഞയാഴ്ച നടത്തിയ വാര്‍ഷിക യോഗത്തില്‍ അനുമതി നല്‍കിയിരുന്നു.

Related News