Loading ...

Home International

മെ​ക്സി​ക്കോ​യി​ല്‍ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 8,000 പിന്നിട്ടു

മെ​ക്സി​ക്കോ സി​റ്റി: മെ​ക്സി​ക്കോ​യി​ല്‍ കോ​വി​ഡ് രോഗം ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 8,000 പിന്നിട്ടു. ഇ​ന്ന് മാ​ത്രം 501 മ​ര​ണ​മാ​ണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇ​തോ​ടെ മ​ര​ണ​സം​ഖ്യ 8,134 ആ​യി ഉയര്‍ന്നു. 24 മ​ണി​ക്കൂ​റി​നി​ടെ 3,455 പേ​ര്‍​ക്കാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് ബാധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 74,560 ആ​യി.അ​തേ​സ​മ​യം, രാ​ജ്യ​ത്ത് രോ​ഗ​മു​ക്തി നേ​ടു​ന്ന​വ​രു​ടെ എ​ണ്ണ​വും കൂ​ടു​ത​ലാ​ണെ​ന്ന​ത് ആ​ശ്വാ​സ​ക​ര​മാ​ണ്. 52,219 പേ​ര്‍​ക്ക് ഇ​തു​വ​രെ രോ​ഗം ഭേ​ദ​മാ​യി​ട്ടു​ണ്ട്

Related News