Loading ...

Home International

മെക്​സിക്കോയിൽ ​ട്രംപിനെ 'തൂക്കിലേറ്റിയും കത്തിച്ചും' പ്രതിഷേധം

മെക്​സിക്കൻ സിറ്റി: മെക്​സിക്കോയിൽ അമേരിക്കൻ പ്രസിഡൻറ്​ തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്​ഥാനാർഥി ഡൊണാൾഡ്​ ട്രംപിനെ പ്രതീകാത്​മകമായി തൂക്കിലേറ്റിയും കത്തിച്ചും പ്രതിഷേധം. മെക്​സിക്കോയിൽ പിശാചി​െൻറ പ്രതീകമായി വിശ്വസിക്കപ്പെടുന്ന പിനാറ്റയുടെ രൂപത്തിലാക്കിയ ട്രംപി​െൻറ കോലം കഴുമരത്തിലേറ്റിയും അടിച്ചും കത്തിച്ചുമാണ്​ ഒരുകൂട്ടമാളുകൾ പ്രതിഷേധിച്ചത്​.ട്രംപിനോട്​ പുറത്തു പോകൂ എന്ന്​ വിളിച്ച്​ പറയുന്ന പ്രതിഷേധക്കാർ അമേരിക്കൻ ജനത ട്രംപിന്​ വോട്ടുചെയ്യരുതെന്നും ആവശ്യപ്പെടുന്നുണ്ട്​. നേരത്തെ മെക്​സിക്കൻ ജനതയെ ബലാത്സംഗം ചെയ്യുന്നവരെന്നും മയക്കുമരുന്നുകാരെന്നും വിളിച്ച്​ ട്രംപ്​ ആക്ഷേപിച്ചിരുന്നു. à´¸àµà´¤àµà´°àµ€à´•à´³àµ‹à´Ÿàµ അശ്ലീല പരാമർശം നടത്തി വിവാദത്തിലായ ട്രംപിനെതിരെ  സമ്മതമില്ലാതെ ട്രംപ് ചുംബിച്ചതായും കടന്നുപിടിച്ചതായും ആരോപിച്ച് നാല് സ്ത്രീകൾ രംഗത്തെത്തിയിരുന്നു.

Related News