Loading ...

Home International

കോവിഡില്‍ ലോകമാകമാനം രോഗവിമുക്തി നേടിയവര്‍ 19 ലക്ഷം കടന്നു

 à´²àµ‹à´•à´¤àµà´¤àµ കോവിഡ് à´°àµ‹à´—വിമുക്തരായവരുടെ എണ്ണം 19 ലക്ഷം കടന്നു. 26.63 ലക്ഷത്തോളം പേര്‍ നിലവില്‍ രോഗികളായി തുടരുകയാണ്. ഇതില്‍ 44,766 പേരുടെ നില അതീവ ഗുരുതരമാണ്. 26.18 ലക്ഷം പേര്‍ ചെറിയ രോഗലക്ഷണങ്ങള്‍ മാത്രം കാണിക്കുന്നവരാണ്.ഇന്നലെ മാത്രം ലോകമാകമാനം 3,445 പേരാണ് മരിച്ചത്. 88,858 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.അമേരിക്കയില്‍ 1,003 പേരാണ് ഇന്നലെ മരിച്ചത്. അത് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മരണം ഇന്നലെ രേഖപ്പെടുത്തിയത് ബ്രസീലിലാണ്. 735 പേര്‍. ബ്രസീലില്‍ കഴിഞ്ഞ ദിവസം 14,000-ത്തിലധികം പുതിയ കേസുകളാണ്‌ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. യു.കെ-യില്‍ 160 പേരാണ് ഇന്നലെ മരിച്ചത്. ഫ്രാന്‍സിലും ഇന്ത്യയിലും 131 വീതം മരണങ്ങള്‍ കഴിഞ്ഞ ദിവസമുണ്ടായി.22,000-ത്തിലധികം പുതിയ രോഗികളുമായി യു.എസ്സിലെ രോഗികളുടെ എണ്ണം അനുദിനം കൂടിക്കൊണ്ടിരിക്കുകയാണ്. യു.എസ്സില്‍ 15.50 ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണ സംഖ്യ- 91,981.യു.എസ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള രാജ്യം റഷ്യയാണ്. റഷ്യയില്‍ 2.91 ലക്ഷം കേസുകളാണ് സ്ഥിരീകരിച്ചത്. സ്‌പെയിന്‍ -2.78 ലക്ഷം, യുകെ- 2.46 ലക്ഷം, ബ്രസീല്‍- 2.55 ലക്ഷം ഇറ്റലി -2.26 ലക്ഷം, ഫ്രാന്‍സ് -1.80 ലക്ഷം, എന്നിങ്ങനെ പോകുന്നു മറ്റ് രാജ്യങ്ങളിലെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം.കേസുകള്‍ കൂടിയ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്ബോള്‍ റഷ്യയില്‍ മരണ നിരക്ക് കുറവാണ് -2631.രാജ്യങ്ങള്‍, കേസുകള്‍, മരണം എന്നീ ക്രമത്തില്‍

  • അമേരിക്ക : 15.50 ലക്ഷം - 91,981
  • റഷ്യ : 2.90 ലക്ഷം - 2722
  • സ്‌പെയിന്‍ : 2.78 ലക്ഷം - 27,709
  • യു.കെ : 2.46 ലക്ഷം - 34,796
  • ബ്രസീല്‍ : 2.55 ലക്ഷം - 16,853
  • ഇറ്റലി : 2.26 ലക്ഷം - 32,007
  • ഫ്രാന്‍സ് : 1.80 ലക്ഷം - 28,239
  • ജര്‍മ്മനി : 1.77 ലക്ഷം - 8,123
  • തുര്‍ക്കി : 1.50 ലക്ഷം - 4,171
  • ഇറാന്‍ : 1.22 ലക്ഷം - 7,057
  • ഇന്ത്യ : 1,00,328 - 3,156
  • പെറു : 94,933 - 2,789
  • ചൈന : 82,954 - 4,634
  • Related News