Loading ...

Home International

ആമസോണിലെ ഗോത്രവര്‍ഗക്കാരെ ചേർത്ത് പിടിച്ച് പെറു

ലിമ: ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന ആമസോണ്‍ കാടുകളില്‍ കോവിഡ്​-19 സ്​ഥിരീകരിച്ച ഗോത്രവര്‍ഗ വിഭാഗക്കാരെ ചികിത്സിക്കാന്‍ ആശുപത്രി പണിയുമെന്ന്​ പെറു. എത്രയും വേഗം തലസ്​ഥാനമായ ലിമയിലെ പുകാല്‍പയിലെ 100 കിടക്കകളുള്ള ആശുപത്രി നിര്‍മിക്കാനാണ്​ ഉദ്ദേശിക്കുന്നതെന്ന്​ ദേശീയ സാമൂഹിക സുരക്ഷ സമതി വ്യക്​തമാക്കി.ബ്രസീലുമായി അതിര്‍ത്തി പങ്കിടുന്ന മേഖലയാണിത്​. ആശുപത്രി നിര്‍മാണം മൂന്നാഴ്​ചക്കുള്ളില്‍ പൂര്‍ത്തിയാക്കാനാണ്​ തീരുമാനം. പെറുവി​​െന്‍റ അധീനതയിലുള്ള ആമസോണില്‍ നിലവില്‍ അടിയന്തരാവസ്​ഥ പ്രഖ്യാപിച്ചിരിക്കയാണ്​.രാജ്യത്തെ ആശുപത്രികളെല്ലാം കോവിഡ്​ രോഗികളെ കൊണ്ട്​ നിറഞ്ഞു. മരിക്കുന്നവരുടെ എണ്ണം കൂടുന്നതിനാല്‍ പ്രാദേശിക ശ്​മശാനങ്ങളില്‍ പോലും മൃതദേഹങ്ങള്‍ സംസ്​കരിക്കാന്‍ കഴിയാത്ത അവസ്​ഥയിലാണ്​.220 ആരോഗ്യ പ്രവര്‍ത്തകരെ ആമസോണിലേക്ക്​ അയക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഓക്​സിജ​​െന്‍റയും മറ്റ്​ അവശ്യ മരുന്നുകളുടെയും ലഭ്യത ഉറപ്പാക്കും. പെറുവിലെ ആകെ കോവിഡ്​ കേസുകളില്‍ 2250 എണ്ണം ആമസോണില്‍ നിന്നാണ്​. ​ 95 പേര്‍ മരിക്കുകയും ചെയ്​തു. പെറുവില്‍ 88,541 പേര്‍ക്കാണ്​ രോഗം സ്​ഥിരീകരിച്ചത്​. 2,523 പേര്‍ മരണത്തിന്​ കീഴടങ്ങി.

Related News