Loading ...

Home International

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 47 ലക്ഷം കടന്നു

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 47 ലക്ഷം കടന്നു. 47,16,932 പേര്‍ക്കാണ് ലോകത്ത് ഇതുവരെ കോവിഡ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 3.12 ലക്ഷത്തില്‍ ഏറെ പേര്‍ രോഗം ബാധിച്ച്‌ മരിച്ചു. അമേരിക്കയില്‍ കോവിഡ് ബാധിതരുടെ എണ്ണം 15 ലക്ഷം കടന്നു. മരണം തൊണ്ണൂറായിരത്തിലേക്ക് അടുക്കുന്നു. ലോകാരോഗ്യ സംഘടന നിര്‍ത്തിവെച്ച ഫണ്ടിംഗ് പുനരാരംഭിക്കുന്നത് അമേരിക്കയുടെ അമേരിക്കയുടെ പരിഗണനയിലാണെന്ന് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. ബ്രിട്ടനില്‍ കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 35000 ആയി. 2.40 ലക്ഷം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. സ്‌പെയിനില്‍ 2.76 ലക്ഷം പേര്‍ക്കാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ബ്രസീലില്‍ മരണനിരക്ക് കുത്തനെ കൂടുകയാണ്. à´•à´´à´¿à´žàµà´ž ദിവസം മാത്രം 800 ലധികം പേരാണ് ബ്രസീലില്‍ മരിച്ചത്. അതേസമയം, കോവിഡ് ബാധിച്ച്‌ ആരോഗ്യ നില മോശമാകുന്ന 30% രോഗികളില്‍ മരണത്തിന് കാരണമായേക്കുന്ന നിലയില്‍ രക്തം കട്ടയാകുന്നതായി കണ്ടെത്തി. ഇതിനിടയില്‍, ഇറ്റലിയില്‍ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചു. à´ˆ മാസം 25 മുതല്‍ മൂന്ന് ഘട്ടങ്ങളിലായി ഇളവുകള്‍ പ്രാബല്യത്തില്‍ വരും.

Related News