Loading ...

Home International

ലി​കു​ഡ് പാ​ര്‍ട്ടിയില്‍ അനിശ്ചിതത്വം; ഇസ്രായേല്‍ ഐക്യ സര്‍ക്കാറിന്‍റെ സത്യപ്രതിജ്ഞ മാറ്റി

ജറുസലേം: ഇസ്രായേലില്‍ നെതന്യാഹു-ഗാ​ന്‍റ്സ് ഐക്യ സര്‍ക്കാരിന്‍റെ ഞായറാഴ്ച നടത്താനിരുന്ന സത്യപ്രതിജ്ഞ മാറ്റി. മന്ത്രിസഭയിലെ ലി​കു​ഡ് പാ​ര്‍ട്ടി പ്രതിനിധികളുടെ കാര്യത്തില്‍ അന്തിമ തീരുമാനമാകാത്ത സാഹചര്യത്തിലാണിത്.ഭരണ പ്രതിസന്ധി രൂക്ഷമായ ഇസ്രായേലില്‍ ഐക്യ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഏപ്രില്‍ 21നാണ് ലി​കു​ഡ് പാ​ര്‍ട്ടിയുടെ ബിന്യമിന്‍ നെതന്യാഹുവും ബ്ലൂ ​ആ​ന്‍ഡ് വൈ​റ്റ് പാ​ര്‍ട്ടി​യുടെ ബെ​ന്നി ഗാ​ന്‍റ്സും ഉടമ്ബടിയില്‍ ഒപ്പുവെച്ചത്. ഉടമ്ബടി പ്രകാരം നെതന്യാഹു ഒന്നര വര്‍ഷം പ്രധാനമന്ത്രി പദവിയില്‍ തുടരും. ശേഷമുള്ള ഒന്നര വര്‍ഷം ഗാ​ന്‍റ്സ് പ്രധാനമന്ത്രിയാകും. നിലവില്‍ പ്രതിരോധമന്ത്രി പദം ഗാ​ന്‍റ്സ് വഹിക്കും.ക​ഴി​ഞ്ഞ ഏ​പ്രി​ല്‍, സെ​പ്​​റ്റം​ബ​ര്‍ മാ​സ​ങ്ങ​ളി​ല്‍ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നെ​ത​ന്യാ​ഹു​വി​​ന്‍റെ പാ​ര്‍​ട്ടി കേ​വ​ല ഭൂ​രി​പ​ക്ഷം നേ​ടു​ന്ന​തി​ല്‍ പ​രാ​ജ​യ​പ്പെട്ടി​രു​ന്നു. 120 അംഗ നെസറ്റില്‍ 61 അംഗങ്ങളുടെ പിന്തുണയാണ്​ കേവല ഭൂരിപക്ഷത്തിനു വേണ്ടത്​. 33 സീറ്റ്​ നേടിയ ബ്ലൂ ആന്‍റ് വൈറ്റ്​ പാര്‍ട്ടിയാണ്​ ഏറ്റവും വലിയ ഒറ്റക്കക്ഷി.

Related News