Loading ...

Home International

പത്തുലക്ഷത്തിലധികം പേരുള്ള റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാമ്പിൽ കോവിഡ് പടരുന്നു

കോക്​സസ്​ ബസാര്‍: ലക്ഷക്കണക്കിന്​ റോഹിങ്ക്യന്‍ മുസ്​ലിംകളുടെ താമസകേന്ദ്രമായ തെക്കന്‍ ബംഗ്ലാദേശിലെ അഭയാര്‍ഥി ക്യാമ്ബില്‍ കോവിഡ്​-19 സ്​ഥിരീകരിച്ചു. ആദ്യമായാണ്​ റോഹിങ്ക്യന്‍ അഭയാര്‍ഥി ക്യാമ്ബില്‍ വൈറസ്​ ബാധ സ്​ഥിരീകരിക്കുന്നത്​.അഭയാര്‍ഥി ക്യാമ്ബുകളില്‍ കോവിഡ്​ എത്തിയാല്‍ ലക്ഷക്കണക്കിന്​ വരുന്ന റോഹിങ്ക്യകളുടെ സ്​ഥിതി കൂടുതല്‍ ദയനീയമാകുമെന്ന്​ ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നല്‍കിയിരുന്നു. കോവിഡ്​ സ്​ഥിരീകരിച്ച രണ്ടുപേരെ ഐസൊലേഷനില്‍ പാര്‍പ്പിച്ചിരിക്കയാണ്​. ബംഗ്ലാദേശില്‍ 18,863 പേര്‍ കോവിഡ്​ ബാധിതരാണ്​. 283 പേര്‍ മരിക്കുകയും ചെയ്​തു.രോഗവ്യാപനം തടയാന്‍ മാര്‍ച്ച്‌​ 26 മുതല്‍ ​ലോക്​ഡൗണിലാണ്​ രാജ്യം. à´à´ªàµà´°à´¿à´²à´¿à´²àµâ€ കോക്​സസ്​ ബസാറില്‍ രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന്​ ജില്ലയില്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചിരുന്നു. ക്യാമ്ബുകളിലേക്കും മറ്റുമുള്ള ഗതാഗത സൗകര്യങ്ങള്‍ നിര്‍ത്തിവെച്ചു.ക്യാമ്ബുകളിലെ സന്നദ്ധ പ്രവര്‍ത്തകരുടെ എണ്ണം കുറക്കാന്‍ നിര്‍ദേശിച്ചു. ഏതാണ്ട്​ 60,000-90,000 ലക്ഷത്തിനുമിടക്ക്​ റോഹിങ്ക്യകളാണ്​ മതിയായ സൗകര്യങ്ങള്‍ പോലുമില്ലാതെ കോക്​സസ്​ ബസാറിലെ ക്യാമ്ബുകളില്‍ തിങ്ങിപ്പാര്‍ക്കുന്നത്​.

Related News