Loading ...

Home International

ചിലിയിലെ പുതിയ വനിതാ ക്ഷേമ മന്ത്രിയുടെ നിയമനത്തില്‍ പ്രതിഷേധം കനക്കുന്നു

സാന്റിയാ​ഗോ: ചിലിയില്‍ പുതിയ വനിതാ ക്ഷേമ മന്ത്രിയുടെ നിയമനത്തില്‍ പ്രതിഷേധവുമായി മനുഷ്യാവകാശ പ്രവര്‍ത്തകരും സ്ത്രീ സംഘടനകളും. ചിലിയന്‍ ഏകാധിപതിയായിരുന്ന അഗെസ്റ്റെ പിനോഷെയുടെ ഭരണകാലത്തെ പരസ്യമായി പിന്തുണച്ച മാകരണ സാന്റലൈസസിനെ വനിതാ ക്ഷേമമന്ത്രിയായി നിയമിച്ച ചിലിയന്‍ പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനേറയുടെ നടപടിയാണ് വിവാദമായതും പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചതും. സ്ത്രീകളുടെ അവകാശങ്ങള്‍ക്കും ലിംഗസമത്വത്തിനും വേണ്ടിയുള്ള മന്ത്രാലയത്തിന്റെ ചുമതലയാണ് സാന്റലൈസസിന് നല്‍കിയിരിക്കുന്നത്. à´Žà´¨àµà´¨à´¾à´²àµâ€, സാന്റലൈസസ് വാഴ്‌ത്തിയ പിനോഷെയുടെ ഭരണകാലത്ത് അഞ്ഞൂറോളം സ്ത്രീകളാണ് സുരക്ഷാ ഭടന്മാരുടെ ക്രൂരതകള്‍ക്ക് വിധേയരായത് എന്ന് സ്ത്രീ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. 11 ഗര്‍ഭിണികളും അന്ന് അക്രമങ്ങള്‍ക്ക് വിധേയരായിട്ടുണ്ട്. അതുകൊണ്ടുതന്നെ സാന്റലൈസസിന്റെ പുതിയ മന്ത്രിസ്ഥാനത്തെ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നാണ് അവര്‍ വാദിക്കുന്നത്.1973 മുതല്‍ 90 വരെ ചിലിയെ അടക്കിഭരിച്ച പിനോഷെയുടെ ബന്ധു കൂടിയാണ് സാന്റലൈസസ്. 2016 ലെ ഒരു അഭിമുഖത്തിലാണ് അവര്‍ പിനോഷെയുടെ ഭരണകാലത്തെ വാഴ്‌ത്തിയത്. സാന്റലൈസസ് വാഴ്‌ത്തിയ ഏകാധിപത്യകാലത്ത് മൂവായിരത്തിലധികം പേരാണ് കൊല്ലപ്പെടുകയോ കാണാതാകുകയോ ചെയ്തത്. അന്നു സുരക്ഷാ ഭടന്മാരുടെ ക്രൂരതകള്‍ അനുഭവിക്കേണ്ടിവന്നവര്‍ ഒട്ടേറെ. ഇന്നും പീഡനത്തിന്റെ മുറിവുകളുമായി ജീവിക്കുന്നവരുമുണ്ട്. കുടിയേറ്റക്കാര്‍ക്കെതിരെയും അന്നത്തെ അഭിമുഖത്തില്‍ സാന്റലൈസസ് സംസാരിച്ചിരുന്നു. എന്നാല്‍, ബുധനാഴ്ച മന്ത്രിസ്ഥാനം ഏറ്റെടുത്ത അവര്‍, പഴയകാലം മറക്കാനും ഭാവിയിലേക്കു നോക്കാനുമാണ് രാജ്യത്തോട് അഭ്യര്‍ഥിക്കുന്നത്. മനുഷ്യാവകാശങ്ങള്‍ കശാപ്പ് ചെയ്തതിനെ താന്‍ ഒരുകാലത്തും പിന്തുണച്ചിട്ടില്ലെന്നും ഇനി താന്‍ എന്തു ചെയ്യുന്നു എന്നു നോക്കി തന്നെ വിലയിരുത്താനും അവര്‍ ആവശ്യപ്പെടുന്നു. കഴിഞ്ഞതു കഴിഞ്ഞു. ഇനി ഭാവിയിലേക്കു നോക്കാം- സാന്റലൈസസ് പറയുന്നു.മന്ത്രിപദവിയില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതിന്റെ പേരില്‍ മുന്മന്ത്രി രാജിവച്ചതിനെത്തുടര്‍ന്ന് വനിതാ ക്ഷേമ മന്ത്രാലയത്തില്‍ 50 ദിവസത്തിലധികമായി മന്ത്രിയില്ല. പ്രത്യേക കഴിവുകളോ സവിശേഷതകളോ ഇല്ലാത്ത, സ്ത്രീ വിഷയങ്ങളെക്കുറിച്ച്‌ അഗാധമായ വിവരമില്ലാത്തവരെ മന്ത്രിമാരാക്കുന്നതിലും വനിതാ സംഘടനകള്‍ പ്രതിഷേധം ഉയര്‍ത്തിക്കഴിഞ്ഞു. സ്ത്രീകള്‍ക്കു നേരെ പീഡനങ്ങള്‍ വര്‍ധിക്കുന്നതില്‍ പ്രതിഷേധിച്ച്‌ 10 ലക്ഷത്തിലധികം പേര്‍ കഴിഞ്ഞ വനിതാ ദിനത്തില്‍ ചിലിയുടെ തെരുവുകളില്‍ മാര്‍ച്ച്‌ നടത്തിയിരുന്നു. ലോക് ഡൗണ്‍ തുടങ്ങിയതിനുശേഷം കൂടുതല്‍ സ്ത്രീകള്‍ ഗാര്‍ഹിക പീഡനത്തിന്റെയും മറ്റും ഇരകളായിക്കൊണ്ടിരിക്കുകയുമാണ്. ഇതിനെല്ലാമിടയിലാണ് ഏകാധിപത്യത്തെ വാഴ്‌ത്തുന്ന മന്ത്രിയെത്തന്നെ വനിതാ വകുപ്പിന്റെ ചുമതലക്കാരിയാക്കി നിയമിക്കുന്നത്.പത്രപ്രവര്‍ത്തനത്തില്‍ ബിരുദം നേടിയ സാന്റലൈസസ്, à´šà´¿à´² മാധ്യമ സ്ഥാപനങ്ങളില്‍ നേരത്തെ ജോലി ചെയ്തിരുന്നു. 2012 ല്‍ മധ്യ ചിലിയിലെ ഒരു ചെറുപട്ടണത്തില്‍ മേയറാകുകയും ചെയ്തു. 2019 ല്‍ രാജിവച്ച്‌ ഏകാധിപത്യത്തെ പിന്തുണയ്ക്കുന്ന ഒരു പാര്‍ട്ടിയുടെ നോമിനിയായി ഗവര്‍ണര്‍ സ്ഥാനത്തേക്കു മത്സരിക്കാനും ശ്രമിച്ചിരുന്നു.

Related News