Loading ...

Home International

ലോകത്ത്‌ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 40 ലക്ഷം കടന്നു

 à´²àµ‹â€‹à´•â€‹à´¤àµà´¤à´¾â€‹à´•àµ†â€‹à´¯àµâ€‹à´³àµà´³ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ലെ വ​ര്‍​ധ​ന​വി​ന് ശ​മ​ന​മി​ല്ല. ആ​ഗോ​ള വ്യാ​പ​കമാ​യി 40 ല​ക്ഷ​ത്തി​ലേ​റെ പേ​ര്‍​ക്കാ​ണ് ഇ​പ്പോ​ള്‍ വൈ​റ​സ് ബാ​ധി​ച്ചി​ട്ടു​ള്ള​ത്. 40,12,769 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണ് ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍. 2,76,215 പേ​ര്‍​ക്കാ​ണ് വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ര്‍​ന്ന് ജീ​വ​ന്‍ ന​ഷ്ട​മാ​യ​ത്. 13,85,124 പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്.

അ​മേ​രി​ക്ക​യി​ലെ രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം 13,21,785 ആ​യി. 78,615 പേ​ര്‍​ക്ക് ഇ​വി​ടെ ജീ​വ​ന്‍ ന​ഷ്ട​പ്പെ​ട്ടു. 2,23,603 പേ​ര്‍​ക്ക് മാ​ത്ര​മാ​ണ് അ​മേ​രി​ക്ക​യി​ല്‍ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്. à´µà´¿â€‹à´µà´¿â€‹à´§ രാ​ജ്യ​ങ്ങ​ളി​ലെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം സ്പെ​യി​ന്‍- 2,60,117, ഇ​റ്റ​ലി- 2,17,185, ബ്രി​ട്ട​ന്‍- 2,11,364, റ​ഷ്യ- 1,87,859 ഫ്രാ​ന്‍​സ്- 176,079, ജ​ര്‍​മ​നി- 1,70,588, ബ്ര​സീ​ല്‍- 1,46,894, തു​ര്‍​ക്കി- 1,35,569, ഇ​റാ​ന്‍- 1,04,691.

മേ​ല്‍​പ​റ​ഞ്ഞ രാ​ജ്യ​ങ്ങ​ളി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ഇ​നി പ​റ​യും വി​ധ​മാ​ണ് സ്പെ​യി​ന്‍- 26,299, ഇ​റ്റ​ലി- 30,201, ബ്രി​ട്ട​ന്‍- 31,241, റ​ഷ്യ- 1,723, ഫ്രാ​ന്‍​സ്- 26,230, ജ​ര്‍​മ​നി- 7,510, ബ്ര​സീ​ല്‍- 10,017, തു​ര്‍​ക്കി- 3,689, ഇ​റാ​ന്‍- 6,541.

Related News