Loading ...

Home International

ആഗോളതലത്തില്‍ വെടിനിര്‍ത്തലിന് ആഹ്വാനം നൽകി ‌യുഎന്‍ സെക്രട്ടറി ജനറല്‍

ജനീവ : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആഗോളതലത്തില്‍ വെടിനിര്‍ത്തലിന് അപേക്ഷിച്ച്‌ യുഎന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടോര്‍സ്. ആഗോള തലത്തില്‍ നിയന്ത്രണ രേഖകളിലുള്‍പ്പെടെ വെടിനിര്‍ത്തലിന് ആന്റോണിയോ ഗുട്ടോര്‍സ് അപേക്ഷിച്ചതായി യുഎന്‍ വക്താവ് സ്റ്റീഫന്‍ ദുജ്ജാറിക് അറിയിച്ചു. കൊറോണ വ്യാപനത്തിനിടെ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ ഇന്ത്യക്കെതിരെ നിരന്തരമായി ആക്രമണം നടത്തുന്ന സാഹചര്യത്തിലാണ് യുഎന്‍ സെക്രട്ടറി ജനറല്‍ അപേക്ഷയുമായി എത്തിയത്.കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ എല്ലാവരും ഒന്നിച്ച്‌ പ്രയത്‌നിക്കേണ്ടത് അത്യാവശ്യമാണ് ആന്റോണിയോ ഗുട്ടോര്‍സ് പറഞ്ഞതായി സ്റ്റീഫന്‍ ദുജ്ജാറിക് അറിയിച്ചു. à´¨à´¿à´²à´µà´¿à´²àµ† സാഹചര്യത്തില്‍ അദ്ദേഹം ആഗോള വെടിനിര്‍ത്തലിനായി അപേക്ഷിച്ചിട്ടുണ്ട്. നിയന്ത്രണ രേഖയിലുള്‍പ്പെടെ എല്ലാവരും വെടിനിര്‍ത്തല്‍ നടപ്പിലാക്കണമെന്നും അദ്ദേഹം അറിയിച്ചതായി ദുജ്ജാറിക് പറഞ്ഞു.കൊറോണ രോഗവ്യാപനം ആരംഭിച്ചതു മുതല്‍ നിയന്ത്രണ രേഖകളില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച്‌ പാകിസ്താന്‍ നടത്തുന്ന ആക്രമണവും വര്‍ധിച്ചു വരികയാണ്. ദിവസങ്ങള്‍ക്ക് മുന്‍പ് പാകിസ്താന്‍ നടത്തിയ ആക്രമണത്തില്‍ ഒരു ഇന്ത്യന്‍ പൗരനും കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആഗോളതലത്തില്‍ വെടിനിര്‍ത്തലിന് അപേക്ഷിച്ച്‌ യുഎന്‍ സെക്രട്ടറി ജനറല്‍ രംഗത്ത് എത്തിയത്.

Related News