Loading ...

Home International

കൊറോണ വൈറസിന്റേത് സ്വാഭാവിക ഉത്ഭവം ; ലോക ആരോഗ്യ സംഘടന

ജനീവ: കൊറോണ വൈറസിന്റേത് സ്വാഭാവികമായ ഉത്ഭവമാണെന്ന് അവര്‍ത്തിച്ചുകൊണ്ട് ലോക ആരോഗ്യ സംഘടന എക്സിക്റ്റീവ് ഡയറക്ടര്‍ ഡോക്ടര്‍ മൈക്കല്‍ റയാന്‍. അല്ലാതെ ചൈനയിയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നാണ് വൈറസ് വ്യാപനമുണ്ടായതെന്ന ട്രംപിന്റെ വാദം തെറ്റാണ്. ട്രംപിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.വൈറസ് ഉത്ഭവിച്ചത് എന്നതിന് തെളിവുകള്‍ ഉണ്ടെന്നായിരുന്നു ട്രംപിന്റെ വാദം എന്നാല്‍ അത് ഇപ്പോള്‍ വെളിപ്പെടുത്തില്ല എന്നും ട്രംപ് പറഞ്ഞിരുന്നു . എന്നാല്‍ കൊവിഡ് വൈറസിനെക്കുറിച്ചും അതിന്റെ ജീന്‍ സ്വീക്വന്‍സുകളെക്കുറിച്ചും പഠനം നടത്തിയ നിരവധി ശാസ്ത്രജ്ഞരുടെ കണ്ടെത്തലുകള്‍ ലോകാരോഗ്യ സംഘടന ആവര്‍ത്തിച്ച്‌ പരിശോധിച്ചിട്ടുണ്ട്. à´…തിനാല്‍ തന്നെ കൊറോണ വൈറസിന്റേത് സ്വാഭാവികമായ ഉത്ഭവമാണെന്ന് ഉറപ്പാണെന്നും റയാന്‍ പറഞ്ഞു.അതേസമയം സ്വാഭാവിക ഉത്ഭവം എങ്ങനെയാണ് ഉണ്ടായതെന്ന് സ്ഥാപിക്കേണ്ടത് അത്യാവശ്യമായിരുന്നു വൈറസിനെ കുറിച്ച്‌ കൂടുതല്‍ അറിയുവാനും ഭാവിയില്‍ ഇത്തരം വൈറസ് രോഗവ്യാപനം തടയുവാനും ഏത് സഹായിക്കുമെന്നും റയാന്‍ പറഞ്ഞു . വൈറസ് വ്യാപനം, അതിഗുരുതരമായ തുടരുകയാണെന്നും അതിന്റെ മൂര്‍ധന്യമായാ അവസ്ഥയിലാണെന്നും ആഗോള അടിയന്തരാവസ്ഥ തുടരുകയാണെന്നും വെള്ളിയാഴ്ച ചേര്‍ന്ന ഡബ്ല്യുഎച്ച്‌ഒ എമര്‍ജന്‍സി കമ്മിറ്റി വിലയിരുത്തി.

Related News