Loading ...

Home International

ക്രൂഡ് ഓയില്‍ വില ഇടിയുന്നു, ആശങ്കയില്‍ ഗള്‍ഫ്​ രാജ്യങ്ങള്‍

കോവിഡ് 19ന് ശേഷം ആഗോള ക്രൂഡ് ഓയില്‍ മാര്‍ക്കറ്റില്‍ രൂപപ്പെട്ടിട്ടുള്ള പ്രത്യേക സാഹചര്യം പ്രധാന ക്രൂഡ് ഓയില്‍ ഉത്പാദന രാജ്യങ്ങളില്‍ ആശങ്ക സൃഷ്​ടിക്കുകയാണ്​. à´ˆ സാഹചര്യത്തില്‍ നിന്ന് കമ്ബോളത്തെ രക്ഷിക്കാന്‍ എന്ത് മാര്‍ഗമാണ് അവലംബിക്കേണ്ടത് എന്ന അന്വേഷണത്തിലാണ് ഒപെക് രാജ്യങ്ങളും മറ്റും. എണ്ണ സമ്ബന്നമായ പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ പിരിമുറുക്കങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.അമേരിക്കന്‍ പ്രസിഡന്‍റ്​ ഡൊണാള്‍ഡ് ട്രംപിനെ പിന്തുണക്കുന്ന പ്രധാന മേഖലയാണ് അവിടത്തെ എണ്ണ വ്യവസായം. തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ അമേരിക്കയിലെ പ്രധാന എണ്ണ ഉത്പാദനശാലകളും, എണ്ണ കിണറുകളും അടച്ചുക്കൊണ്ടിരിക്കുന്നത് വലിയ ആശങ്കയാണ് സൃഷ്ട്ടിച്ചിട്ടുള്ളത്. à´‡à´¤àµ കാരണം 20 ശതമാനം ഉത്പാദനം കുറയുകയും, ആയിരക്കണക്കിന് തൊഴിലാളികള്‍ തൊഴില്‍രഹിതരാവുകയും ചെയ്യുമെന്നാണ് അമേരിക്കന്‍ ഗവേഷണ സ്ഥാപനമായ ഐ.എച്ച്‌.എസ് മാര്‍ക്കറ്റ് ലിമിറ്റഡ് പറയുന്നത്. അതോടപ്പം പ്രതിദിനം 1.75 ദശ ലക്ഷം ബാരല്‍ ഉത്പാദനം സ്തംഭിക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ ആവില്ല എന്നാണ് ഐ.എച്.സി അറിയിക്കുന്നത്.തന്നെ പിന്തുണക്കുന്ന വ്യവസായ മേഖലയെ വലിയ തകര്‍ച്ചയില്‍നിന്ന് രക്ഷിച്ചെടുക്കാന്‍ ട്രംപ് ഇടപെടും എന്നാണ് à´† മേഖലയിലെ വ്യവസായികള്‍ പ്രതീക്ഷിക്കുന്നത്. റബോ ബാങ്ക് അനലിസ്റ്റുകള്‍ പറയുന്നത്​ പ്രകാരം വ്യവസായികളുടെ പിന്തുണ ഉറപ്പാക്കാനും അടുത്ത തെരെഞ്ഞെടുപ്പില്‍ വിജയം ഉറപ്പിക്കാനും ട്രംപ് യുദ്ധ മുറവിളി അടക്കം എന്ത് നിലപാടും സ്വീകരിച്ചേക്കാം എന്നാണ്. ഗള്‍ഫ് രാജ്യങ്ങളെ സമ്മര്‍ദ്ദത്തിലാക്കി എണ്ണ വില കൂട്ടാനുള്ള ശ്രമം ഇതിനകം ആരംഭിച്ചു കഴിഞ്ഞു എന്നാണ് ഏജന്‍സികള്‍ അറിയിക്കുന്നത്. ഇതിന്ടെ തെളിവാണ് കഴിഞ്ഞ ബുധനാഴ്ച ട്രംപ് ഇറാനെതിരെ യുദ്ധ ഭീഷണി മുഴക്കിയുള്ള ട്വീറ്റ് എന്നാണ് രാഷ്ട്രീയ വിദഗ്ദ്ധര്‍ കരുതുന്നത്."യുഎസ് കപ്പലുകളെ ഉപദ്രവിച്ചാല്‍ ഇറാനിയന്‍ ആയുധ കപ്പലുകളെ വെടിവച്ച്‌ നശിപ്പിക്കുക' എന്നായിരുന്നു à´† ട്വീറ്റ്. ഒരാഴ്ചക് മുമ്ബ് 11 ഇറാനിയന്‍ യുദ്ധ കപ്പലുകള്‍ അമേരിക്കന്‍ എണ്ണ കപ്പലുകളെ വളയുകയണ്ടായി എന്ന് അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട്​ ചെയ്തിരുന്നു. ഇതിനുള്ള പ്രതികരണമായാണ് ട്രംപിന്റെ ട്വീറ്റ്. പേര്‍ഷ്യന്‍ ഗള്‍ഫിലെ ഹര്‍മുസ് പാതയില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇറാനും യു എസ് യുദ്ധ കപ്പലുകളും തമ്മില്‍ ചെറിയ തോതിലുള്ള സംഘര്‍ഷം പതിവുള്ളതാണ് പക്ഷെ അതൊരു യുദ്ധ ഭീഷണിയിലേക്ക്​ നയിക്കാറില്ല. പക്ഷെ വരാന്‍ പോവുന്ന തെരഞ്ഞെടുപ്പും, അമേരിക്ക നേരിട്ടുകൊണ്ടിരിക്കുന്ന സാമ്ബത്തിക തകര്‍ച്ചയുമാണ് ഇത്തരമൊരു യുദ്ധ ഭീഷണക്ക്​ ട്രംപിനെ നയിച്ചത് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്.മറു വശത്ത് ഇതിനെതിരെ ശക്തമായ പ്രതികരണവുമായാണ് ഇറാനിയന്‍ പ്രസിഡന്‍റ്​ മുന്നോട്ട്​ വന്നത്. എന്തും നേരിടാനുള്ള കരുത്താര്‍ജിച്ച സൈന്യമാണ് ഇറാനിയന്‍ അതിര്‍ത്തിയിലുള്ളതെന്നും, ഭീഷണി മുഴക്കിയാല്‍ അത് കാര്യമായി എടുക്കിന്നില്ല എന്നും ഇറാന്‍ റെവല്യുഷനറി ഗാര്‍ഡ് മേധാവി തിരിച്ചടിച്ചു. ട്രംപിന്‍െറ പ്രസ്താവനക്ക്​ ശേഷം എണ്ണ വിലയില്‍ ചെറിയ തോതിലുള്ള വര്‍ദ്ധനവ് രേഖപ്പെടുത്തിയെങ്കിലും അത് ദീര്‍ഘ കാലം നിലനിന്നില്ല. ഇറാന്‍ എണ്ണ ഉല്‍പാദിപ്പിക്കുന്ന തോത് വര്‍ധിപ്പിക്കുകയാണെങ്കില്‍ എണ്ണ വീണ്ടും കൂപ്പുകുത്താന്‍ സാധ്യതയുണ്ട് എന്നും, അതുകൊണ്ട് ഇത് വലിയ ഗുണം ചെയ്യില്ല എന്നാണ് വിദഗ്ദ്ധര്‍ കരുതുന്നത്.2018 സെപ്റ്റംബറില്‍ സൗദിയിലെ ഏറ്റവും വലിയ എണ്ണ ഉത്പാദന ശാലയായ അബ്‌ഖൈഖ് പ്ലാന്റില്‍ ഉണ്ടായ ആക്രമണവും ഇറാന്‍ ജനറല്‍ കാസിം സുലൈമാനിന്‍ടെ വധത്തിനു ശേഷം എണ്ണ വിലയില്‍ ഗണ്യമായ ഉയര്‍ച്ച ഉണ്ടായെങ്കിലും 5 ദിവസങ്ങള്‍ക് ശേഷം വീണ്ടും ഇടിഞ് പഴയ നിരക്കിലേക് മടങ്ങി എന്നുള്ളതാണ് വാസ്തവം. അതുകൊണ്ട് തന്നെ എണ്ണ മേഖലയെ വന്‍ തകര്‍ച്ചയില്‍നിന്ന് രക്ഷപെടുത്താന്‍ ഭീഷണികള്‍ മതിയാവില്ല എന്നാണ് പ്രശസ്ത സാമ്ബത്തിക ശാത്രജ്ഞന്‍ ടോം കൂള്‍ പറയുന്നത്.ആഗോള തലത്തില്‍ ഉടലെടുത്തിട്ടുള്ള വിതരണ സ്തംഭനവും എണ്ണ സംഭരണ ശാലകളുടെ കുറവും സമീപ ഭാവിയില്‍ എണ്ണ വിലയില്‍ വലിയ വര്‍ദ്ധനവ് ഉണ്ടാവാന്‍ സാധ്യതയില്ല എന്നാണ് വിദഗ്ദ്ധര്‍ കരുതുന്നത്. ബാരലിന് 10 ഡോളര്‍ എന്ന വില കൂടുതല്‍ ദിവസം നിലനില്‍കാനാണ് സാധ്യത എന്ന വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്.പശ്​ചിമേഷ്യന്‍ രാജ്യങ്ങള്‍ വിശിഷ്യാ ഗള്‍ഫ് രാജ്യങ്ങള്‍ കടുത്ത പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്ന് പോവുന്നത്. കോവിഡ് ബാധക്കൊപ്പം എണ്ണ വിലയുടെ റെക്കോര്‍ഡ് ഇടിവ് ഇരട്ട പ്രഹരമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. ഉത്പാദനം കുറച്ച്‌ എണ്ണ വില പിടിച്ച്‌ നിര്‍ത്താനുള്ള ശ്രമം വിഫലമായിരിക്കുന്നു. പക്ഷെ കോവിഡിന് ശേഷം വിതരണം കാര്യക്ഷമമാവുന്നതോടെ എണ്ണ വില വീണ്ടും സാധാരണ നിലയിലേക്കെത്തും എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സൗദി അരാംകോ തലവന്‍ അമീന്‍ നാസര്‍ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞത്. ഇത് തന്നെയാണ് മറ്റു ജി സി സി രാജ്യങ്ങളുടെയും പ്രതീക്ഷ.അമേരിക്കയടക്കം ആഗോള തലത്തില്‍ കോവിഡ് ബാധ സങ്കീര്‍ണമായിക്കൊണ്ടിരിക്കെ ഇത്തരം പ്രതീക്ഷക്ക്​ വകയുണ്ടോ എന്നാണ് മേഖലയിലെ വിദഗ്ദ്ധര്‍ ചോദിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ അത്തരമൊരു പ്രതീക്ഷക്ക് വകയില്ല എന്നാണ് കഴിഞ്ഞ ദിവസം ബാര്‍ക്ലെസ് പുറത്ത് വിട്ട റിപ്പോര്‍ട് സൂചിപ്പിക്കുന്നതും. à´ˆ വിലയിരുത്തല്‍ പക്ഷെ സൗദി അടക്കം ഒപെക് രാജ്യങ്ങള്‍ മുഖവിലക്കെടുക്കുന്നില്ല എന്നാണ് ഒപെക് വക്താവ് അറിയിച്ചിരിക്കുന്നത്. എന്നിരുന്നാലും എണ്ണയെ മാത്രം ആശ്രയിച്ചുള്ള ഗള്‍ഫ് രാജ്യങ്ങളുടെ ആശങ്ക ചെറുതല്ല.

Related News