Loading ...

Home International

കോവിഡ് ബാധിതര്‍ 15,398; ഇസ്രായേലില്‍ ആരോഗ്യ മന്ത്രി രാജി പ്രഖ്യാപിച്ചു

ജറുസലം: കോവിഡ്​ പ്രതിരോധത്തിലെ വീഴ്​ചകള്‍ക്ക്​ ഏറെ പഴികേട്ട​ ഇസ്രായേല്‍ ആരോഗ്യ മന്ത്രി യാക്കോവ് ലിറ്റ്സ്മാന്‍ രാജി പ്രഖ്യാപിച്ചു. രാജിക്കാര്യം പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ അറിയിച്ചതായി ഇസ്രായേലി പത്രമായ ഹാരെറ്റ്​സ്​ റിപ്പോര്‍ട്ട്​ ചെയ്​തു​. എന്നാല്‍, സര്‍ക്കാര്‍ ഇതില്‍ തീരുമാനമെടുത്തിട്ടില്ല.കൊറോണ വൈറസ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ യാക്കോവ് ലിറ്റ്സ്മാന്‍ ഗുരുതരമായ അലംഭാവം കാണിച്ചുവെന്നാണ്​ ആരോപണം. 15,398 പേര്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിച്ച രാജ്യത്ത്​ ഇതിനകം 199 രോഗികളാണ്​ മരിച്ചത്​. തുടക്കത്തില്‍ സാമൂഹിക അകലം പാലിക്കുന്നതില്‍നിന്ന് തീവ്ര ഓര്‍ത്തഡോക്സ് ജൂതസമൂഹത്തിന്​ ഇളവ്​ നല്‍കിയിരുന്നു. à´‡à´µà´°àµâ€à´•àµà´•à´¿à´Ÿà´¯à´¿à´²àµâ€â€‹ രോഗബാധ വ്യാപകമാകാന്‍ à´ˆ തീരുമാനം ഇടയാക്കിയതായാണ്​ വിലയിരുത്തല്‍. കൂടാതെ, പൊതു കുളിമുറികളും സിനഗോഗുകളും തുറന്നിടാന്‍ അനുവദിച്ചതും രോഗവ്യാപനത്തിന്​ കാരണമായി.ഇതിനിടെ, ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിക്കാന്‍ ഇസ്രായേല്‍ സര്‍ക്കാര്‍ ഞായറാഴ്​ച അംഗീകാരം നല്‍കി. സമൂഹ പ്രാര്‍ത്ഥന അനുവദിക്കും. കടകള്‍ ഭാഗികമായി തുറക്കാനും അനുമതി നല്‍കി. ജറുസലേമിലെ അല്‍-അഖ്​സ പള്ളിയില്‍ റമദാന്‍ പ്രാര്‍ത്ഥനകള്‍ നടക്കില്ല. അറബ് പ്രദേശങ്ങളിലെ കടകള്‍ വൈകീട്ട്​ ആറുമണിക്ക്​ അടക്കും.

Related News