Loading ...

Home International

കോവിഡ് മരണം രണ്ടു ലക്ഷത്തിലേക്ക്;രോഗബാധിതരുടെ എണ്ണം 27 ലക്ഷം കടന്നു

 à´²àµ‹à´•à´¤àµà´¤àµ† ഭീതിയിലാക്കി കോവിഡ് പടരുകയാണ്. കോവിഡ് ബാധിച്ചുള്ള മരണം രണ്ട് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇതുവരെ മരിച്ചവരുടെ എണ്ണം 1,90, 528 ആയി. രോഗബാധിതരുടെ എണ്ണം 27 ലക്ഷം കടന്നു. 27,16,806 പേരാണ് നിലവില്‍ രോഗം ബാധിച്ച്‌ ചികില്‍സയിലുള്ളത്. രോഗബാധിതരില്‍ 58,696 പേര്‍ അതീവഗുരുതരാവസ്ഥയിലാണ്.അമേരിക്കയില്‍ സ്ഥിതി രൂക്ഷമായി തുടരുകയാണ്. ലോകത്തെ കോവിഡ് മരണങ്ങളില്‍ മൂന്നിലൊന്നും അമേരിക്കയിലാണ്. യു എസില്‍ കോവിഡ് മരണം അരലക്ഷത്തിന് അടുത്തെത്തി. 49,845 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്. അമേരിക്കയില്‍ രോഗബാധിതരുടെ എണ്ണം ഒമ്ബതു ലക്ഷത്തിന് അടുത്തെത്തി. 8,80,204 രോഗബാധിതരാണ് നിലവില്‍ യുഎസില്‍ ചികില്‍സയിലുള്ളത്.മരണത്തില്‍ അമേരിക്കയ്ക്ക് തൊട്ടുപിന്നിലുള്ള ഇറ്റലിയില്‍ 25,549 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. 1,89,973 പേര്‍ രോഗബാധിതരായി ചികില്‍സയിലാണ്. സ്‌പെയിനില്‍ 22,000 കടന്നു. 22,151 പേരാണ് മരിച്ചത്. ഫ്രാന്‍സിലും മരണം 21,000 കടന്നു. 21 856 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. ബ്രിട്ടനിലെ മരണ സംഖ്യ 18,000 കടന്നു. 18,378 പേരാണ് മരിച്ചത്. തുര്‍ക്കിയിലും, റഷ്യയിലും രോഗികള്‍ വര്‍ധിക്കുകയാണ്.

Related News