Loading ...

Home International

യുഎസ് സഹായം നിര്‍ത്തി, പിന്നാലെ ചൈനയുടെ 'അധികസഹായം': ലോകാരോഗ്യ സംഘടനയ്ക്ക് കൂടുതല്‍ സഹായം പ്രഖ്യാപിച്ച്‌ ചൈന

ബെയ്ജിങ്ങ്: കോവിഡ് മഹാമാരി പടര്‍ന്നു പിടിച്ചതില്‍ ഫലപ്രദമായ ഇടപെടല്‍ നടത്തിയില്ലെന്ന് ആരോപിച്ചാണ് യുഎസ് അടുത്തിടെ ലോകാരോഗ്യ സംഘടനയ്ക്കുള്ള സഹായം നിര്‍ത്തിയത്. എന്നാല്‍ പിന്നാലെ അധിക സഹായം പ്രഖ്യാപിച്ച്‌ ചൈന രംഗത്തെത്തി.ലോകാരോഗ്യ സംഘടനയ്ക്ക് 30 മില്യണ്‍ ഡോളര്‍ അധിക സഹായം നല്‍കുമെന്ന് ചൈീസ് വിദേശകാര്യ വക്താവ് ഹുവ ചുന്‍യിങ് വ്യക്തമാക്കി. വികസ്വര രാജ്യങ്ങളുടെ ആരോഗ്യ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണ് ഈ സംഭാവനയെന്നും അദേഹം വ്യക്തമാക്കി.ലോകാരോഗ്യ സംഘടന ചൈനീസ് ആഭിമുഖ്യം പുലര്‍ത്തുന്നുവെന്ന് ആരോപിച്ചാണ് അമേരിക്കന്‍ പ്രസിഡന്റ് സംഘടനയ്ക്കുള്ള സഹായം കഴിഞ്ഞ ആഴ്ച അവസാനി്പ്പിച്ചത്.ലോകാരോഗ്യ സംഘടനയ്ക്ക് ഏറ്റവും കൂടുതല്‍ സഹായം നല്‍കിവന്നിരുന്നത് അമേരിക്ക ആയിരുന്നു.

Related News