Loading ...

Home International

വുഹാനിലെ മരണസംഖ്യ തിരുത്തി ചൈന

ബെയ്​ജിങ്​: കോവിഡ്​19 വൈറസ്​ ബാധ മൂലം വുഹാനില്‍ മരിച്ചവരുടെ എണ്ണത്തില്‍ തിരുത്തലുകളുമായി ചൈന. ചൈന പുറത്തുവിട്ട പുതിയ കണക്കുകള്‍ പ്രകാരം മരണസംഖ്യയില്‍ 50 ശതമാനം വര്‍ധനയാണ് ഉണ്ടായത്. കോവിഡ്​ പൊട്ടിപ്പുറപ്പെട്ട വുഹാനില്‍ മരിച്ചവരുടെ എണ്ണം 2579-ല്‍ നിന്ന് 3869 ആയാണ് വര്‍ധിച്ചിരിക്കുന്നത്. ​തിരുത്തല്‍ പ്രകാരം ദേശീയതലത്തില്‍ മരണസംഖ്യയില്‍ 39 ശതമാനം വര്‍ധനവും ഉണ്ടായിട്ടുണ്ട്​. നേരത്തെ 3346 ആയിരുന്നു ചൈനയിലെ മരണനിരക്ക് അത് ഇപ്പോള്‍ വര്‍ധിച്ച്‌ 4632 ആയി.േകാവിഡ്​ വ്യാപനത്തെ തുടര്‍ന്ന്​ കര്‍ശന നടപടികളുമായി മുന്നോട്ടു​േ​പായ ചൈനയില്‍ രേഖപ്പെടുത്തിയ മരണസംഖ്യയില്‍ സുതാര്യതയില്ലെന്ന്​ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആരോപിച്ചിരുന്നു. à´ˆ പശ്ചാത്തലത്തിലാണ് പുതുക്കിയ കണക്ക് ചൈന പുറത്തു വിട്ടത്.രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. കോവിഡ്​ സ്ഥിരീകരിച്ചവരില്‍ 351 എണ്ണത്തി​​െന്‍റ​ വര്‍ധനവുണ്ടായിട്ടുള്ളത്​. ഇതോടെ രാജ്യത്ത്​ കോവിഡ്​ സ്ഥിരീകരിച്ചവരു​െട എണ്ണം 82,692 ആയി. 77,944 പേര്‍ രോഗമുക്തി നേടി. നിലവില്‍ 116 കോവിഡ് രോഗികളാണ് ചികിത്സയിലുള്ളതെന്നാണ്​ ചൈനയു​ടെ വാദം.

Related News