Loading ...

Home International

കൊവിഡിനെതിരേയുള്ള യുദ്ധത്തില്‍ വിജയിക്കാന്‍ പിന്തുണയ്‌ക്കണം; ട്രംപിനോട് ഐക്യരാഷ്ട്രസഭ

ജനീവ: ലോകാരോഗ്യ സംഘനടയ്ക്കുള്ള സാമ്ബത്തിക സഹായം അമേരിക്ക നിര്‍ത്തിയ നടപടിയില്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് മറുപടിയുമായി യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ്. വൈറസിനെതിരേയുള്ള പോരാട്ടത്തിനിടെ ലോകാരോഗ്യ സംഘടനയ്ക്കോ മറ്റു സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ക്കോ നല്‍കുന്ന സഹായം കുറയ്ക്കാനുള്ള സമയമല്ല ഇതെന്ന് അന്റോണിയോ ഗുട്ടറസ് ട്രംപിനെ ഓര്‍മ്മപ്പെടുത്തി.കൊവിഡിനെതിരേയുള്ള യുദ്ധത്തില്‍ വിജയിക്കാന്‍ ലോകാരോഗ്യ സംഘടനയെ പിന്തുണയ്ക്കണമെന്നും ഗുട്ടറസ് അഭിപ്രായപ്പെട്ടു.വൈറസിന്‍റെ വ്യാപനത്തില്‍നിന്ന് ലോകത്തെ രക്ഷിക്കാന്‍ വേണ്ട പ്രഥമിക നടപടികള്‍ എടുക്കാന്‍ പോലും ലോകാരോഗ്യ സംഘടനയ്ക്ക് ആയില്ലെന്നായിരുന്നു ട്രംപിന്റെ കുറ്റപ്പെടുത്തല്‍.രോഗം വലിയതോതില്‍ പടര്‍ന്നുപന്തലിച്ചതിന്‍റെ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ സംഘടനയ്‌ക്കാവില്ല. à´šàµˆà´¨à´¯àµ† സംരക്ഷിക്കുന്ന നിലപാടാണ് തുടക്കം മുതല്‍ യു.എന്‍ സ്വീകരിച്ചെതെന്നും ട്രംപ് വിമര്‍ശിച്ചിരുന്നു.

Related News