Loading ...

Home International

പാ​ക്കി​സ്ഥാ​നി​ല്‍ കോവിഡ് ബാ​ധി​തരുടെ എണ്ണം 2,000 കവിഞ്ഞു

ലാ​ഹോ​ര്‍: പാ​ക്കി​സ്ഥാ​നില്‍ കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 2,000 കടന്നു. 24 മ​ണി​ക്കൂ​റി​നി​ടെ 105 പേ​ര്‍​ക്കാ​ണ് രാ​ജ്യ​ത്ത് കോവിഡ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 2,039 ആ​യി ഉയര്‍ന്നു. പാ​ക്ക് പ​ഞ്ചാ​ബ് പ്ര​വ​ശ്യ​യി​ലാ​ണ് ഏ​റ്റ​വും കൂടുതല്‍ കോവിഡ് രോഗം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. 708 പേ​ര്‍​ക്കാണ് ഇവിടെ രോ​ഗം സ്ഥി​രീ​ക​രി​ച്ചത്. സി​ന്ധ് പ്ര​വ​ശ്യ​യി​ല്‍ 676 പേ​ര്‍​ക്കാ​ണ് രോഗം സ്ഥിരീകരിച്ചത്. രാജ്യത്ത് 26 പേ​രാ​ണ് ഇതുവരെ രോ​ഗം ബാ​ധി​ച്ച്‌ മ​രി​ച്ച​ത്.

Related News