Loading ...

Home International

മെക്സികോയില്‍ ചുഴലിക്കാറ്റ്: 39 മരണം

മെക്സികോ സിറ്റി: മെക്സികോ തീരങ്ങളില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമായി ചുരുങ്ങിയത് 38 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മധ്യസംസ്ഥാനമായ പ്യുബ്ലയിലാണ് കൂടുതല്‍ പേര്‍ മരിച്ചത്. കിഴക്കന്‍ സംസ്ഥാനമായ വെരാക്രൂസിലും ചുഴലിക്കാറ്റ് കനത്ത നഷ്ടങ്ങളുണ്ടാക്കിയിട്ടുണ്ട്.
പര്‍വത മേഖലകളില്‍ പര്‍വതമൊന്നാകെ ഇടിഞ്ഞ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിരവധിയാളുകള്‍ ഇങ്ങനെ മണ്ണിനടിയിലായിട്ടുണ്ടെന്ന് കരുതുന്നു. കാറ്റഗറി ഒന്ന് എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റ് കഴിഞ്ഞയാഴ്ച ഹെയ്തിയും ഡൊമിനിക്കന്‍ റിപ്പബ്ളിക്കും ഉള്‍പ്പെടെ കരീബിയന്‍ തീരങ്ങളില്‍ കനത്തനാശം വിതച്ച ശേഷം ഈ മാസം നാലിനാണ് മെക്സികോയില്‍ എത്തിയത്.
കാറ്റിന്‍െറ തീവ്രത കുറഞ്ഞിട്ടുണ്ടെങ്കിലും മണിക്കൂറില്‍ ചുരുങ്ങിയത് 74 മൈല്‍ വേഗതയിലുള്ള ചുഴലിക്കാറ്റിന് സാധ്യത നിലനില്‍ക്കുകയാണെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു.

Related News