Loading ...

Home International

കൊറോണക്കെതിരെ യുഎസും ചൈനയും ഒന്നിച്ചു പോരാടും- ട്രംപ്

വാഷിങ്ടണ്‍: കൊറോണ വൈറസിനെതിരായി ചൈനയും അമേരിക്കയും ഒന്നിച്ചു പോരാടുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി ടെലഫോണ്‍ സംഭാഷണം നടത്തിയതിന് ശേഷം ട്വിറ്ററിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. 'ചൈനീസ് പ്രസിഡന്റ് ഷിയുമായുള്ള ഒരു നല്ല സംഭാഷണം ഇതാ ഇപ്പോള്‍ അവസാനിപ്പിച്ചതേയുള്ളൂ. നമ്മുടെ ഗ്രഹത്തിന്റെ വലിയ ഭാഗങ്ങളെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന കൊറോണ വൈറസിനെ കുറിച്ച്‌ വളരെ വിശദമായി തന്നെ സംസാരിച്ചു. കൊറോണയിലൂടെ വളരെധികം കടന്നുപോയ രാജ്യമാണ് ചൈന. വൈറസിനെ കുറിച്ച്‌ വളരെ ശക്തമായ ധാരണ അവര്‍ വളര്‍ത്തിയെടുത്തിട്ടുണ്ട്. വളരെയധികം ബഹുമാനം.' -ട്വീറ്റില്‍ ട്രംപ് കുറിച്ചു.രണ്ടു വര്‍ഷങ്ങളായി ചൈനയും അമേരിക്കയും തമ്മില്‍ തുടരുന്ന വ്യാപാര തര്‍ക്കങ്ങള്‍ക്കിടയിലാണ് ഇരുരാജ്യങ്ങളുടെയും തലവന്മാര്‍ തമ്മില്‍ നേരില്‍ സംസാരിച്ചിരിക്കുന്നത്. കഴിഞ്ഞ ജനുവരിയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ആദ്യഘട്ട വാണിജ്യ കരാര്‍ ഒപ്പിട്ടതോടെയാണ് പ്രശ്‌നങ്ങള്‍ ഭാഗികമായി പരിഹരിക്കപ്പെട്ടത്. കൊറോണക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ഒന്നിച്ച്‌ മുന്നോട്ടുപോകാനുള്ള തീരുമാനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നാണ് കരുതുന്നത്.

Related News