Loading ...

Home International

ഇന്ന് 20 ഫൈനല്‍;ഇന്ത്യക്ക് 4 മല്‍സരം

റിയോ à´¡à´¿ ജനീറോ;  à´’ളിംപിക്സില്‍ രണ്ടാം ദിനമായ ഇന്ന് 20 ഇനത്തില്‍ ഫൈനല്‍ മത്സരങ്ങള്‍ നടക്കും. നീന്തലിലാണ് പ്രധാന മത്സരങ്ങള്‍ നടക്കുക. ഇന്ത്യക്ക് ഇന്ന് 4 മത്സരങ്ങളാണ് ഉള്ളത്. ഷൂട്ടിങ്ങില്‍ ഇന്ത്യ പ്രതീക്ഷ അര്‍പ്പിക്കുന്ന ഹീന സിന്ധുവും വനിതാ ജിംനാസ്റ്റിക്സില്‍ ഇന്ത്യക്കായി ആദ്യമായി മത്സരിക്കുന്ന ദീപാ കര്‍മാക്കറും ഇന്ന് മത്സരത്തിന് ഇറങ്ങും.

 à´·àµ‚ട്ടിങ്ങ് റെയിഞ്ചില്‍ തന്നെയാണ് ഇന്നും ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍. 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ വിഭാഗത്തില്‍ ഹീന സിന്ധുവാണ് മെഡല്‍ നേടാന്‍ ഇറങ്ങുന്നത്. പുരുഷവിഭാഗം ട്രാപ്പ് ഇനത്തില്‍ മാനവ്ജിത്ത് സന്ധുവും ഇന്ത്യന്‍ പ്രതീക്ഷ കാക്കാന്‍ ഇറങ്ങും.

36 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒളിംപിക്സ് യോഗ്യത നേടിയ വനിതാ ഹോക്കി സംഘവും തങ്ങളുടെ ആദ്യ പോരാട്ടത്തിന് ഇറങ്ങും. ജപ്പാനാണ് ഇന്ത്യയുടെ എതിരാളികള്‍. വനിതാ ജിംനാസ്റ്റിക്സില്‍ ഇന്ത്യയുടെ സാന്നിധ്യം അറിയിക്കാന്‍ എത്തുന്ന ദീപാ കര്‍മാക്കറും ഇന്നിറങ്ങും. ഇന്ത്യന്‍ സമയം വൈകിട്ട് 6 മണിക്കാണ് ദീപയുടെ മത്സരം.

അമ്പെയ്ത്തിലും ഇന്ത്യക്ക് ഇന്ന് മത്സരമുണ്ട്. വനിതാ വിഭാഗം ടീമിനത്തില്‍ ക്വാര്‍ട്ടര്‍ ലക്ഷ്യമാക്കിയാണ് ദീപിക കുമാരിയും ബോംബെയ്ല ദേവിയും ലക്ഷിമി റാണി മാജിയും ജപ്പാനെതിരെ ഇറങ്ങുക.

Related News