Loading ...

Home International

റഷ്യയില്‍ സുനാമി ഭീതി, മുന്നറിയിപ്പിനുപിന്നാലെ ഭൂചലനനം, റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തി ഭൂകമ്പം

സെവ്‌റോ: ലോകം ഒന്നടങ്കം കൊറോണ ഭീതിയില്‍ നില്‍ക്കവേ റഷ്യയില്‍ സുനാമി മുന്നറിയിപ്പ്. റഷ്യയിലെ കുറില്‍ ദ്വീപുകളില്‍ റിക്ടര്‍സ്കെയില്‍ 7.8 തീവ്രതയുള്ള ഭൂചലനം രേഖപ്പെടുത്തി. ഭൂചലനത്തെ കുറിച്ച്‌ യു എസ് ജിയോളജിക്കല്‍ സര്‍വേയാണ് ബുധനാഴ്ച മുന്നറിയിപ്പ് നല്‍കിയത്. അതേസമയം,​ ജപ്പാനിലെ കാലാവസ്ഥാ പഠനകേന്ദ്രം മുന്നറിയിപ്പുകളൊന്നും നല്‍കിയിരുന്നില്ല. എന്നാല്‍ ചെറിയ രീതിയിലുള്ള വേലിയേറ്റത്തെ കുറിച്ച്‌ മാത്രമാണ് വ്യക്തമാക്കിയിരുന്നത്. ജപ്പാന്‍-റഷ്യ അതിര്‍ത്തി പ്രദേശത്താണ് ഭൂകമ്ബത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോട്ട്. ഹവായി സംസ്ഥാനത്താണ് സുനാമി മുന്നറിയിപ്പുള്ളതായി യു എസ് ഓഷ്യാനിക് അറ്റ്മോസ്ഫറിക് അഡ്മിനിസ്ട്രേഷന്‍ അറിയിച്ചിരിക്കുന്നത്.

Related News