Loading ...

Home International

എമിറേറ്റ്​സ്​ വിമാനത്തി​െൻറ തീയണച്ചു; ദുബൈ വിമാനത്താവളം അടച്ചു

  • രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട ഒരു അഗ്നിശമന സേനാംഗം മരിച്ചു
  • ഹെൽപ് ലൈൻ നമ്പർ: എമിറേറ്റ്സ് (തിരുവനന്തപുരം വിമാനത്താവളം) 0471-3377337
  • മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: യു.à´Ž.à´‡- 8002111, യു.കെ- 00442034508853, യു.എസ്- 0018113502081
ദുബൈ: 282 യാത്രക്കാരുമായി ദുബൈയിൽ ഇറങ്ങവെ അപകടത്തിൽപെട്ട എമിറേറ്റ്​ വിമാനത്തി​െൻറ തീ അണച്ചു. യാ​ത്രക്കാരും 18 വിമാന ജീവനക്കാരും സുരക്ഷിതരാണെന്ന്​ എയർലൈൻസ്​ അധികൃതർ അറിയിച്ചു. യാത്രക്കാരിൽ 226 പേർ ഇന്ത്യക്കാരാണ്​. അതേസമയം, രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട ഒരു അഗ്നിശമന സേനാംഗം മരിച്ചു.അപകടത്തി​െൻറ കാരണം ഇതുവരെ വ്യക്​തമല്ല. തീപിടുത്തത്തെ തുടർന്ന്​ ദുബൈ വിമാനത്താവളം അടച്ചു. വിമാനങ്ങൾ അൽമക്​തൂം എയർപോർട്ടിലേക്കും ഷാൾജ എയർപോർട്ടിലേക്കും തിരിച്ചുവിട്ടു.

 à´µà´¿à´®à´¾à´¨à´¤àµà´¤à´¾à´µà´³à´‚ അടച്ചതിനാൽ വിവിധ സ്​ഥലങ്ങളിലേക്ക്​ പുറപ്പെടേണ്ട വിമാനങ്ങൾ വൈകും. എപ്പോൾ പുറപ്പെടുമെന്ന്​ അധികൃതർ അറിയിച്ചിട്ടില്ല. à´«àµà´³àµˆ ദുബൈയുടെ എല്ലാ വിമാനങ്ങളും രാത്രി 11 മണി വരെ സർവീസ് നിർത്തിവെച്ചുഇന്ന്​ ഉച്ച 12.15ഒാടെയാണ്​ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട എമിറേറ്റ്സ് വിമാനത്തിന് ദുബൈ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ തീപിടിച്ചത്​. രാവിലെ 10.05 ന് തിരുവനന്തപുരത്ത് നിന്ന് തിരിച്ച à´‡.കെ 521 വിമാനത്തിനാണ് തീപിടിച്ചത്. ഉച്ചക്ക് 12.55ന് വിമാനം ദുബൈയില്‍ ഇറങ്ങുന്നതിനിടെ ലാന്‍ഡിങ് ഗിയര്‍ തകരാറിലാവുകയായിരുന്നു. തീപിടിച്ച വിമാനത്തില്‍ നിന്ന് യാത്രക്കാരെ മുഴുവന്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഇതിന് ശേഷം മൂന്ന് തവണ പൊട്ടിത്തെറിയുണ്ടായെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.

ദുബൈ: 282 യാത്രക്കാരുമായി ദുബൈയിൽ ഇറങ്ങവെ അപകടത്തിൽപെട്ട എമിറേറ്റ്​ വിമാനത്തി​െൻറ തീ അണച്ചു. യാ​ത്രക്കാരും 18 വിമാന ജീവനക്കാരും സുരക്ഷിതരാണെന്ന്​ എയർലൈൻസ്​ അധികൃതർ അറിയിച്ചു. യാത്രക്കാരിൽ 226 പേർ ഇന്ത്യക്കാരാണ്​. അതേസമയം, രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട ഒരു അഗ്നിശമന സേനാംഗം മരിച്ചു.അപകടത്തി​െൻറ കാരണം ഇതുവരെ വ്യക്​തമല്ല. തീപിടുത്തത്തെ തുടർന്ന്​ ദുബൈ വിമാനത്താവളം അടച്ചു. വിമാനങ്ങൾ അൽമക്​തൂം എയർപോർട്ടിലേക്കും ഷാൾജ എയർപോർട്ടിലേക്കും തിരിച്ചുവിട്ടു. വിമാനത്താവളം അടച്ചതിനാൽ വിവിധ സ്​ഥലങ്ങളിലേക്ക്​ പുറപ്പെടേണ്ട വിമാനങ്ങൾ വൈകും. എപ്പോൾ പുറപ്പെടുമെന്ന്​ അധികൃതർ അറിയിച്ചിട്ടില്ല. à´«àµà´³àµˆ ദുബൈയുടെ എല്ലാ വിമാനങ്ങളും രാത്രി 11 മണി വരെ സർവീസ് നിർത്തിവെച്ചുഇന്ന്​ ഉച്ച 12.15ഒാടെയാണ്​ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട എമിറേറ്റ്സ് വിമാനത്തിന് ദുബൈ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെ തീപിടിച്ചത്​. രാവിലെ 10.05 ന് തിരുവനന്തപുരത്ത് നിന്ന് തിരിച്ച à´‡.കെ 521 വിമാനത്തിനാണ് തീപിടിച്ചത്. ഉച്ചക്ക് 12.55ന് വിമാനം ദുബൈയില്‍ ഇറങ്ങുന്നതിനിടെ ലാന്‍ഡിങ് ഗിയര്‍ തകരാറിലാവുകയായിരുന്നു. തീപിടിച്ച വിമാനത്തില്‍ നിന്ന് യാത്രക്കാരെ മുഴുവന്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഇതിന് ശേഷം മൂന്ന് തവണ പൊട്ടിത്തെറിയുണ്ടായെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.


ഹെൽപ് ലൈൻ നമ്പർ: എമിറേറ്റ്സ് (തിരുവനന്തപുരം വിമാനത്താവളം) 0471-3377337മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: യു.à´Ž.à´‡- 8002111, യു.കെ- 00442034508853, യു.എസ്- 0018113502081 


Related News