Loading ...

Home International

മലയാളികള്‍ ഉള്‍പ്പെടെ 400 ഓളം ഇന്ത്യക്കാര്‍ ക്വാലാലംപൂര്‍ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്നു

ക്വലാലംപൂര്‍: കോവിഡ് 19 വ്യാപകമാകുന്ന സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് മറ്റു രാജ്യങ്ങളില്‍ നിന്നുമുള്ള വിമാന സര്‍വ്വീസുകള്‍ റദ്ധാക്കിയതോടെ നിരവധി ആളുകളാണ് വിവിധ രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്നത്. മലയാളികളടക്കം നാനൂറിലേറെ ഇന്ത്യക്കാര്‍ ക്വലാലംപൂര്‍ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. ഇന്ത്യക്കാര്‍ ശനിയാഴ്ച വൈകീട്ട് അഞ്ച് മണിക്കുള്ളില്‍ വിമാനത്താവളത്തില്‍നിന്ന് ഒഴിയണമെന്ന് വിമാനത്താവള അധികൃതര്‍ കര്‍ശന നിര്‍ദേശം നല്‍കിയതോടെ ഇന്ത്യന്‍ എംബസി ഇടപെട്ട് തങ്ങളെ രക്ഷപ്പെടുത്തണമെന്ന ആവശ്യത്തിലാണ് സംഘത്തിലെ മലയാളികള്‍. 25ല്‍ അധികം മലയാളികളാണ് സംഘത്തിലുള്ളത്. മാര്‍ച്ച്‌ 16 മുതല്‍ പ്രായമായവരും കൊച്ചു കുട്ടികളും വിദ്യാര്‍ഥികളും അടക്കമുള്ള സംഘം വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. വിസ കാലാവധി കഴിഞ്ഞവരും സംഘത്തിലുണ്ട്. നിരവധി തവണ എംബസി അധികൃതരെ ബന്ധപ്പെട്ടെങ്കിലും ഇതുവരെ യാതൊരു പ്രതികരണവും അധികൃതരുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ലെന്നാണ് ഇവര്‍ പറയുന്നത്. ഭക്ഷണത്തിനുള്ള കാശ് പോലും പലരുടെയും കൈവശമില്ലെന്നുംവിമാനത്താവളത്തില്‍ നിന്ന് പുറത്താക്കിയാല്‍ തിരിച്ച്‌ എങ്ങോട്ട് പോകുമെന്ന് അറിയില്ലെന്നും വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ പറയുന്നു. മലേഷ്യയില്‍ വൈറസ് ബാധ വ്യാപകമായതോടെ പുറത്തിറങ്ങുന്നത് അപകടകരമായതിനാല്‍ വിമാനത്താവളത്തില്‍ തന്നെ തുടരുകയായിരുന്നു സംഘം. ക്വലാലംപൂര്‍ വിമാനത്താവളത്തിലെ ടെര്‍മിനല്‍ വണ്ണിലാണ് മലയാളികളടക്കമുള്ള ഇന്ത്യന്‍ സംഘം ഉള്ളത്.

Related News