Loading ...

Home International

രാഷ്ട്രീയ നാടകങ്ങള്‍ക്ക് വിരാമം; റഷ്യയില്‍ 2036 വരെ അധികാരം ഉറപ്പിച്ച്‌ പുടിന്‍, നിയമത്തിന് തന്റെ പിന്തുണയെന്ന് പ്രഖ്യാപനം

റഷ്യയില്‍ ആജീവനാന്ത പ്രസിഡന്‍റ് പദവി ലക്ഷ്യമിട്ട് വ്ളാഡിമിര്‍ പുടിന്‍. അടുത്ത രണ്ട് തവണകൂടെ അധികാരം ഉറപ്പിക്കുന്നതിനായി മാത്രം കൊണ്ടുവന്ന ഭരണഘടനാ ഭേദഗതിയെ അദ്ദേഹം പിന്തുണച്ചു. നിലവിലെ റഷ്യന്‍ നിയമമനുസരിച്ചു 2024-ല്‍ അദ്ദേഹത്തിന്റെ അധികാര കാലം അവസാനിക്കുമായിരുന്നു. എന്നാല്‍ കരുതിക്കൂട്ടി തയ്യാറാക്കിയ ളുടെ അവസാനം 2036 വരെ പുടിന്‌ പ്രസിഡന്റായി തുടരാനുള്ള കളമൊരുക്കിയാണ് റഷ്യന്‍ പാര്‍ലമെന്റ് ഇന്നലെ പിരിഞ്ഞത്. സ്ഥാനമൊഴിഞ്ഞാല്‍ പുടിന്റെ ഭാവി എന്താകുമെന്ന അനിശ്ചിതത്വങ്ങള്‍ക്ക് കൂടിയാണ് ഇതോടെ അവസാനമാകാന്‍ പോകുന്നത്. പുടിന്റെ പ്രസിഡന്റ് കാലാവധി പൂജ്യത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനുള്ള ഭരണഘടനാ ഭേദഗതി പാര്‍ലമെന്റില്‍ അവതരിപ്പിച്ചത് ഒരു ഭരണകക്ഷി അംഗം തന്നെയാണ്. ഈ നിര്‍ദേശം പുടിന്‍ അംഗീകരിക്കുമോ നിരസിക്കുമോ എന്നതിനെക്കുറിച്ച്‌ മാധ്യമങ്ങളില്‍ ചര്‍ച്ച മുറുകുന്ന സമയത്താണ് താന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യാന്‍ വരുമെന്ന് പുടിന്‍ പ്രഖ്യാപിക്കുന്നത്. 'നമ്മുടെ നിയമ വ്യവസ്ഥയില്‍ ഇത്തരമൊരു ഭേദഗതി ഭരണഘടനയുടെ തത്വങ്ങള്‍ക്കും പ്രധാന വ്യവസ്ഥകള്‍ക്കും വിരുദ്ധമല്ലെന്നും നിയമ നിര്‍മ്മാണ സഭയ്ക്ക് തോന്നിയാല്‍ ഭേദഗതി സാധ്യമാണ്' എന്നുമായിരുന്നു അര മണിക്കൂര്‍ നീണ്ട പ്രസംഗത്തിനൊടുവില്‍ പുടിന്‍ പറഞ്ഞത്. അടുത്ത മാസം നടക്കുന്ന റഫറണ്ടത്തില്‍ ഈ നീക്കത്തിന് പൊതുജനങ്ങളുടെ അംഗീകാരം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് താന്‍ പിവാങ്ങിയെക്കുമെന്ന സൂചന പുടിന്‍ കഴിഞ്ഞ ചില ആഴ്ചകളില്‍ നല്‍കിയിരുന്നെങ്കിലും ഈ നീക്കത്തില്‍ ആരും ആശ്ചര്യപ്പെടുന്നില്ല. ഇതിനു മുന്‍പ് പ്രസിഡന്റ് ആയിരുന്നോ എന്നത് ഇനിമുതല്‍ പരിഗണിക്കേണ്ട എന്നാണ് പുതിയ ഭേദഗതി പകുറയുന്നത്. അതായത്, ജീവിച്ചിരിക്കുന്ന രണ്ട് റഷ്യക്കാരെ മാത്രമേ ഈ ഭേദഗതി ബാധിക്കുകയുള്ളൂ. പുടിനേയും മുന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്‌വദേവിനേയും. എന്നിട്ടും 'ഇന്ന് നിര്‍ദ്ദേശിക്കപ്പെട്ട ഭേദഗതികള്‍ വ്‌ളാഡിമിര്‍ പുടിനുവേണ്ടിയാണെന്ന് ആരും പറയില്ല' എന്നാണ് ഭരണകക്ഷിയായ യുണൈറ്റഡ് റഷ്യ പാര്‍ട്ടി അംഗം അലക്സാണ്ടര്‍ ഖിന്‍‌സ്റ്റെയ്ന്‍ പറയുന്നത്.

Related News