Loading ...

Home International

ഭൗമാന്തര താപ വൈദ്യുതി ഉല്പാദനം: ആദ്യ നിലയം സ്ഥാപിച്ച്‌ ജപ്പാന്‍

ടോക്കിയോ: പാരമ്പര്യേത  ഊര്‍ജ്ജരംഗത്ത് നൂതന കാല്‍വെയ്പ്പുമായി ജപ്പാന്‍. ഭൂമിക്കടി യിലുള്ള താപത്തെ ഉപയോഗപ്പെടുത്തിയുള്ള വൈദ്യുതി ഉല്പാദനരീതിയാണ് ജപ്പാന്‍ അവലംബിച്ചിരിക്കുന്നത്. ഭൂമിക്കയിയിലെ ശക്തമായ ചൂടില്‍ തിളച്ചുപൊങ്ങിവരുന്ന നീരാവിയെ വൈദ്യുതി ആക്കുന്ന രീതിയാണ് ജപ്പാന്‍ ഉപയോഗിക്കാന്‍ പോകുന്നത്. ലോകത്ത് ഒരിക്കലും വറ്റാത്ത താപോര്‍ജ്ജമാണ് ഭൗമാന്തര്‍ ഭാഗത്തുള്ളതെന്നും à´šà´¿à´² പ്രത്യേക ഭൂപ്രദേശത്ത് അത് ഭൗമോപരിതലത്തിലേക്ക് ഉയര്‍ന്നുവരാറുണ്ടെന്നും ശാസ്ത്രജ്ഞര്‍ പറഞ്ഞു. 2018ലാണ് ജപ്പാനിലെ മാറ്റ്‌സുവോ ഹാച്ചിമാന്റായിറിയേയില്‍ പദ്ധതി ആരംഭിച്ചത്. ജെഎഫ്‌ഇ എന്ന സ്ഥാപനമാണ് പദ്ധതിയുടെ രൂപകല്‍പ്പന നിര്‍വ്വഹിച്ചത്. ലോകത്ത് ഇത്തരം ഊര്‍ജ്ജ ശ്രോതസ്സ് കണ്ടെത്തിയിരിക്കുന്ന മൂന്നാമത്തെ രാജ്യമാണ് ജപ്പാന്‍. പുനരുപയോഗ ക്ഷമമായ ഊര്‍ജ്ജമാണിതെന്നും ഇതിന്റെ ഊര്‍ജ്ജ ക്ഷമത എത്ര കാലം കഴിഞ്ഞാലും ക്ഷയിക്കി ല്ലെന്നുമാണ് ഭൗമമേഖലയിലെ ശാസ്ത്രജ്ഞര്‍ സൂചിപ്പിക്കുന്നത്. നിലവിലെ ഊര്‍ജ്ജ ഉല്പാദന ക്ഷമത 7499 കിലോവാട്ടാണ്. ജപ്പാനിലെ ഏറ്റവും വലിയ ഊര്‍ജ്ജ ഉല്പാദന കേന്ദ്രമാണ് നിലവില്‍ പ്രവര്‍ത്തനക്ഷമമായിരിക്കുന്നതെന്ന് പദ്ധതിയുടെ ചീഫ് എഞ്ചിനീയര്‍ ഹിരേയിക്കി കവാസാക്കി പറഞ്ഞു.

Related News