Loading ...

Home International

ആറുമാസം കാലവധിശേഷിക്കേ ശ്രീലങ്കയില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു: ഏപ്രില്‍ 25ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ്

കൊളംബോ: ആറുമാസം കൂടി കാലവധിശേഷിച്ചിരിക്കേ ശ്രീലങ്കയില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു. പ്രസിഡന്റ് ഗോതാബയ രാജപക്‌സെയാണ് പാര്‍ലമെന്റു പിരിച്ചുവിട്ടത്. 2015 സെപ്റ്റംബര്‍ ഒന്നിനാണ് നിലവിലെ പാര്‍ലമെന്റ് സത്യപ്രതിജ്ഞ ചെയ്തത്. ഏപ്രില്‍ 25ന് രാജ്യത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പും പ്രഖ്യാപിച്ചിട്ടുണ്ട്. പാര്‍ലമെന്റ് പിരിച്ചുവിടാനുള്ള ഏറ്റവും ചുരുങ്ങിയ കാലയളവായ നാലരവര്‍ഷം ഞായറാഴ്ച അര്‍ധരാത്രി പൂര്‍ത്തിയായ സാഹചര്യത്തിലാണ് പ്രസിഡന്റിന്റെ നടപടി. കഴിഞ്ഞ ഡിസംബറില്‍ ഗോതാബയ തന്റെ സഹോദരനായ മഹിന്ദ രാജപക്‌സെയെ കാവല്‍മന്ത്രിസഭയുടെ പ്രധാനമന്ത്രിയായി നിയമിച്ചിരുന്നു. മാര്‍ച്ച്‌ 12 മുതല്‍ 19 വരെ സ്ഥാനാര്‍ഥികള്‍ക്ക് പത്രിക സമര്‍പ്പിക്കാം. 225 അംഗ പാര്‍ലമെന്റില്‍ മഹിന്ദ രാജപക്‌സെ അധികാരം പിടിക്കുമെന്നാണ് സൂചനകള്‍. മേയ് 14-ന് പുതിയ പാര്‍ലമെന്റ് ആദ്യയോഗം ചേരും.

Related News