Loading ...

Home International

സിറിയയില്‍ ഭീകരാക്രമണം ; 21 പേര്‍ കൊല്ലപ്പെട്ടു

വടക്കന്‍ സിറിയയില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു .21 സാധാരണക്കാരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സ്‌കൂളിന് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ 9 കുട്ടികളും 3 അധ്യാപകരും മരിച്ചു. കുട്ടികളും സ്ത്രീകളും അടക്കം എണ്‍പതോളം പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. ഇദ് ലിബ് സെന്‍ട്രല്‍ ആശുപത്രിക്ക് നേരെ ഉണ്ടായ വ്യോമാക്രമണത്തില്‍ മൂന്ന് നഴ്‌സുമാര്‍ക്കും ഒരു ഡോക്ടര്‍ക്കും പരുക്കേറ്റിരുന്നു. ആക്രമണത്തില്‍ ആശുപത്രി പൂര്‍ണമായും തകര്‍ന്നു . ഏകദേശം 115000 രോഗികള്‍ ഒരു മാസം ചികിത്സയ്ക്കായി എത്തുന്ന ആശുപത്രിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.


Related News