Loading ...

Home International

ഗ്രെറ്റ തന്‍ബെര്‍ഗും മലാല യൂസഫ്സായിയും ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ കണ്ടുമുട്ടി

കൗമാര കാലാവസ്ഥാ പ്രവര്‍ത്തകയായ ഗ്രെറ്റ തന്‍ബെര്‍ഗും മലാല യൂസഫ്സായിയും ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍വെച്ച്‌ കണ്ടുമുട്ടി. ഇരുവരുമൊന്നിച്ചുള്ള ചിത്രം മലാലയാണ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ബ്രിസ്റ്റോളില്‍ നടക്കുന്ന സ്‌കൂള്‍ സ്ട്രൈക്കില്‍ പങ്കെടുക്കാനാണ് ഗ്രെറ്റ ലണ്ടനില്‍ എത്തിയത്. മലാല പഠിക്കുന്നത് ഓക്സ്ഫോര്‍ഡിലാണ്. ഇന്ന് ലോകത്ത് നിലനില്‍ക്കുന്ന രണ്ട് പ്രധാന പ്രശ്‌നങ്ങളില്‍ ഇടപെട്ടുകൊണ്ടാണ് ഇരു കൌമാര താരങ്ങളും ലോക പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. സ്ത്രീകളുടെ വിദ്യാഭ്യാസാവകാശത്തിനായുള്ള പോരാട്ടമാണ് മലാലയെ പ്രശസ്തയാക്കുന്നതെങ്കില്‍, കാലാവസ്ഥാ പ്രതിസന്ധിയിലാണ് ഗ്രെറ്റ ഊന്നല്‍ നല്‍കുന്നത്. 2014-ല്‍ യൂസഫ്സായി വിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തനത്തിന് സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി. 2019-ലും 2020-ലും സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനായി തന്‍‌ബെര്‍ഗ് നാമനിര്‍ദേശം ചെയ്യപ്പെട്ടു. യൂസഫ്സായിയുടെ ഓക്സ്ഫോര്‍ഡ് കോളേജിലെ ലേഡി മാര്‍ഗരറ്റ് ഹാളില്‍ ഇരുവരും ഏറെനേരം ഒരുമിച്ചിരുന്ന് സംസാരിച്ചു. കാലാവസ്ഥ തന്നെയായിരുന്നു പ്രധാന ചര്‍ച്ചാ വിഷയം.

Related News