Loading ...

Home International

ചൈനയില്‍ കൊറോണ വ്യാപനത്തില്‍ കുറവുണ്ടായതായി റിപ്പോര്‍ട്ട്

ബെയ്ജിംഗ്: ചൈനയില്‍ കൊറോണ വൈറസ് വ്യാപനത്തില്‍ വലിയ കുറവുണ്ടായതായി റിപ്പോര്‍ട്ട്. ബുധനാഴ്ച 394 പേര്‍ക്കാണ് പുതുതായി വൈറസ് ബാധിച്ചത്. എന്നാല്‍ ചൊവ്വാഴ്ച 1,749 ആയിരുന്നുവെന്നും ചൈനീസ് നാഷണല്‍ ഹെല്‍ത്ത് കമ്മീഷന്‍ വ്യക്തമാക്കുന്നു. ചൈനയ്ക്ക് പുറത്ത് ആയിരത്തിലധികം പേര്‍ക്ക് രോഗം പിടിപെട്ടിട്ടുണ്ട്. ദക്ഷിണ കൊറിയയില്‍ ആദ്യ കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തു. 82 പേരാണ് ഇവിടെ രോഗം ബാധിച്ച്‌ ചികിത്സയില്‍ ഉള്ളത്. ഇറാനിലും ജപ്പാനിലും രണ്ട് പേര്‍ വീതവും ഹോങ്കോംഗില്‍ ഒരാള്‍ വീതവും കൊറോണ ബാധിച്ച്‌ മരിച്ചു. ജപ്പാനിലെ യോക്കോഹാമ തീരത്ത് ക്വാറന്റൈന്‍ ചെയ്തിട്ടിരിക്കുന്ന ഡയമണ്ട് പ്രിന്‍സസ് എന്ന ഉല്ലാസക്കപ്പലിലെ രണ്ട് യാത്രക്കാരാണ് വൈറസ് ബാധിച്ച്‌ മരിച്ചത്. കപ്പലിലെ ഒരു ഇന്ത്യക്കാരനു കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കപ്പലില്‍വെച്ച്‌ രോഗം പിടിപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം എട്ടായി.

Related News