Loading ...

Home International

അഫ്​ഗാനിസ്​താനില്‍ വ്യോമാക്രമണം: ഒരു കുട്ടിയടക്കം എട്ട്​ പേര്‍ മരിച്ചു

കാബൂള്‍: അഫ്​ഗാനിസ്​താനിലെ നംഗര്‍ഹറി​​െന്‍റ കിഴക്കന്‍ പ്രവിശ്യയില്‍ വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ വ്യോമാക്രമണത്തില്‍ ഒരു കുട്ടിയടക്കം എട്ട് പേര്‍ മരിച്ചു. സുര്‍ഖ് റോഡ് ജില്ലയിലെ കാരക് ഗ്രാമത്തിലാണ് വ്യോമാക്രമണം നടന്നതെന്ന് നംഗര്‍ഹാര്‍ ഗവര്‍ണറുടെ വക്താവ് അട്ടുള്ള ഖോഗ്യാനി വ്യക്തമാക്കി. കൊല്ലപ്പെട്ടവര്‍ പ്രാദേശിക മാര്‍ക്കറ്റില്‍ നിന്ന്​ സാധനങ്ങള്‍ വാങ്ങി വീടുകളിലേക്ക് മടങ്ങവെയാണ്​ ആക്രമണമുണ്ടായത്​. അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം സംഭവത്തെക്കുറിച്ച്‌ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം, നംഗര്‍ഹറിലെ ഷെര്‍സാദ് ജില്ലയിലുണ്ടായ ആക്രമണമടക്കം കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അഞ്ച് വ്യോമാക്രമണങ്ങള്‍ നടന്നതായും ഇതില്‍ ആറ് തീവ്രവാദികള്‍ മരിക്കുകയും നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായും മന്ത്രാലയം ശനിയാഴ്​ച പ്രസ്​താവനയില്‍ അറിയിച്ചു.

Related News