Loading ...

Home International

സുഡാന്‍റെ മുന്‍ പ്രസിഡന്‍റ് ബഷീറിനെ ഐസിസിക്കു കൈമാറും

ക​​യ്റോ: ഡാ​​ര്‍​​ഫു​​ര്‍ കൂ​​ട്ട​​ക്കൊ​​ല​​ക്കേ​​സി​​ല്‍ വി​​ചാ​​ര​​ണ നേ​​രി​​ടാ​​നാ​​യി മു​​ന്‍ സു​​ഡാ​​ന്‍ പ്ര​​സി​​ഡ​​ന്‍റ് ഒ​​മ​​ര്‍ അ​​ല്‍ ബ​​ഷീ​​റി​​നെ രാ​​ജ്യാ​​ന്ത​​ര ക്രി​​മി​​ന​​ല്‍ കോ​​ട​​തി​​ക്കു(​​ഐ​​സി​​സി) കൈ​​മാ​​റു​​മെ​​ന്നു സു​​ഡാ​​ന്‍ അ​​ധി​​കൃ​​ത​​ര്‍ വ്യ​​ക്ത​​മാ​​ക്കി. ജ​​ന​​കീ​​യ വി​പ്ലവ​​ത്തെ​​ത്തു​​ട​​ര്‍​​ന്ന് ക​​ഴി​​ഞ്ഞ​​വ​​ര്‍​​ഷം സൈ​​ന്യം ഇ​​ട​​പെ​​ട്ടാ​​ണ് ബ​​ഷീ​​റി​​നെ അ​​ധി​​കാ​​ര ഭ്ര​​ഷ്ട​​നാ​​ക്കി​​യ​​ത്. ഇ​​പ്പോ​​ള്‍ അ​​ദ്ദേ​​ഹം സു​​ഡാ​​ന്‍ ത​​ല​​സ്ഥാ​​ന​​മാ​​യ ഖാ​​ര്‍​​ത്തൂ​​മി​​ലെ ജ​​യി​​ലി​​ലാ​​ണ്.

ഡാ​​ര്‍​​ഫു​​ര്‍ കൂ​​ട്ട​​ക്കൊ​​ല കേ​​സി​​ലെ പ്ര​​തി​​ക​​ള്‍ ഹേ​​ഗി​​ലെ അ​​ന്ത​​ര്‍​​ദേ​​ശീ​​യ കോ​​ട​​തി​​യി​​ല്‍ വി​​ചാ​​ര​​ണ നേ​​രി​​ട​​ണ​​മെ​​ന്ന കാ​​ര്യ​​ത്തി​​ല്‍ സ​​ര്‍​​ക്കാ​​രും റി​​ബ​​ലു​​ക​​ളും ധാ​​ര​​ണ​​യി​​ലെ​​ത്തി​​യ​​താ​​യി ബ​​ഷീ​​റി​​ന്‍റെ പേ​​രെ​​ടു​​ത്തു പ​​റ​​യാ​​തെ സ​​ര്‍​​ക്കാ​​ര്‍ വ​​ക്താ​​വ് മു​​ഹ​​മ്മ​​ദ് ഹ​​സ​​ന്‍ അ​​ല്‍ തൈ​​ഷി പ​​റ​​ഞ്ഞു. ഡാ​​ര്‍​​ഫു​​റി​​ല്‍ 2003ല്‍ ​​പൊ​​ട്ടി​​പ്പു​​റ​​പ്പെ​​ട്ട ക​​ലാ​​പം ഖാ​​ര്‍​​ത്തു​​മി​​ലെ കേ​​ന്ദ്ര​​ഭ​​ര​​ണ​​കൂ​​ടം നി​​ഷ്ഠൂ​​ര​​മാ​​യി അ​​ടി​​ച്ച​​മ​​ര്‍​​ത്തി. മു​​പ്പ​​തി​​നാ​​യി​​രം പേ​​ര്‍ കൊ​​ല്ല​​പ്പെ​​ട്ടെ​​ന്നു യു​​എ​​ന്‍ ക​​ണ​​ക്കാ​​ക്കു​​ന്നു.​​ ല​​ക്ഷ​​ങ്ങ​​ള്‍ അ​​ഭ‍യാ​​ര്‍​​ഥി​​ക​​ളാ​​യി. ബ​​ഷീ​​റി​​നും മൂ​​ന്നു സ​​ഹാ​​യി​​ക​​ള്‍​​ക്കും എ​​തി​​രേ ഐ​​സി​​സി കു​​റ്റം ചു​​മ​​ത്തി.

Related News