Loading ...

Home International

ലോകത്തെ ഏറ്റവും ചിലവേറിയ രാജ്യം സ്വിറ്റ്‌സര്‍ലന്റ്;പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ഇന്ത്യയും ഏറ്റവും ചെലവ് കുറഞ്ഞ രാജ്യങ്ങള്‍

ബേണ്‍: ലോകത്തെ ഏറ്റവും ചിലവേറിയ രാജ്യം സ്വിറ്റ്‌സര്‍ലന്റ്. 132 രാജ്യങ്ങളില്‍ നടത്തിയ സര്‍വ്വേയിലാണ് ലോകത്തെ ഏറ്റവും ചിലവേറിയ രാജ്യമായി സ്വിറ്റ്‌സര്‍ലന്റിനെ തിരഞ്ഞെടുത്തത്. നോര്‍വേയാണ് ചെലവിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത്. ഐസ് ലന്റ് ആണ് ലോകത്തെ ഏറ്റവും ചിലവേറിയ മൂന്നാമത്തെ രാജ്യം. സാധനങ്ങളുടെയും സേവനങ്ങളുടെയും വില അടിസ്ഥാനമാക്കി നടത്തിയ സര്‍വ്വെയുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്. വസ്ത്രം, പച്ചക്കറി, ടാക്‌സി നിരക്ക് എന്നു വേണ്ട എല്ലാ സേവനങ്ങള്‍ക്കും ഏറ്റവും വിലക്കൂടുതല്‍ സ്വിറ്റ്‌സര്‍ലന്റ് ആണ്. ഡെന്മാര്‍ക്കും ലെക്‌സംബര്‍ഗും യൂറോപ്പില്‍ നിന്നും ആദ്യ പത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും ഇന്ത്യയും ആണ് ഏറ്റവും ചെലവ് കുറഞ്ഞ രാജ്യങ്ങള്‍. ജപ്പാന്‍, ബഹാമാസ്, ഇസ്രയേല്‍, സിംഗപ്പൂര്‍, സൗത്തുകൊറിയ എന്നിവയാണ് ആദ്യ പത്തിലുള്ള മറ്റ് രാജ്യങ്ങള്‍. ചെലവേറിയരാജ്യങ്ങളുടെ പട്ടികയില്‍ അമേരിക്ക 20-ാം സ്ഥാനത്താണ്. പട്ടികയില്‍ ബ്രിട്ടന്‍ 27-ാം സ്ഥാനത്താണ് ഇടംപിടിച്ചത്്. സിഇഒ വേള്‍ഡ് ബിസിനസ് മാഗസീന്‍ ആണ് പട്ടിക തയ്യാറാക്കിയത്. ജീവിത ചെലവ്്, താമസ സൗകര്യം, വസ്ത്രം, ടാക്‌സി നിരക്ക്, ഇന്റര്‍നെറ്്‌റ്, പലചരക്ക് വില, ഗതാഗതം, ഭക്ഷണ വില തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്. എന്നാല്‍ ഏറ്റവും ചിലവേറിയ നഗരം ന്യൂയോര്‍ക്ക് ആണ്. പട്ടികയില്‍ 122.4 സ്‌കോര്‍ നേടിയാണ് സ്വിറ്റ്‌സര്‍ലന്‍ഡ് ഒന്നാമതെത്തിയത്. 101.4 സ്‌കോര്‍ ആണ് നോര്‍വേ നേടിയത്. റെസ്‌റ്റൊറന്റുകള്‍ക്കും പല ചരക്ക് സാധനങ്ങള്‍ക്കും ഏറ്റവും വിലക്കൂടുതല്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ആണ്. ജപ്പാന്‍ പട്ടികയില്‍ നാലാമതാണ്് ഇടംപിടിച്ചത്. യൂറോപ്പിന് പുറത്ത് ഏറ്റവും ചിലവേറിയ രാജ്യമാാണ് ജപ്പാന്‍. പട്ടികയില്‍ 11-ാമതായി ഇടംപിടിച്ച ഹോങ്കോങിലാണ് ഏറ്റവും കൂടുതല്‍ വാടക നിരക്കുള്ളത്. ഖത്തറിലും യുഎഇയിലും വാടക നിരക്ക് വളരെ ചിലവേറിയതാണ്. ഏറ്റവും ചിലവേറിയ വാടക നിരക്കുള്ള രാജ്യങ്ങളില്‍ ഖത്തര്‍ അഞ്ചാം സ്ഥാനത്താണ്. ഖത്തറിന് തൊട്ടു പിന്നിലാണ് യുഎഇയുടെ സ്ഥാനം. എല്ലാ കാറ്റഗറിയിലും ഖത്തറിനേക്കാളും ഒരല്‍പ്പം ചെലവ് യുഎഇയില്‍ കുറവാണ്. റഷ്യയും ചൈനയും ചെലവിന്റെ കാര്യത്തില്‍ വളരെ പിന്നിലാണ്. പട്ടികയില്‍ 80-ാം സ്ഥാനത്താണ് റഷ്യ. ചൈന 82-ാം സ്ഥാനത്തും. പട്ടികയില്‍ ഏറ്റവും ചിലവു കുറഞ്ഞ നഗരങ്ങള്‍ ഇന്ത്യയും അഫ്ഗാനിസ്താനും പാക്കിസ്ഥാനുമാണ്. പട്ടികയില്‍ 130-ാം സ്ഥാനത്താണ് ഇന്ത്യ. 131-ാം സ്ഥാനത്ത് അഫ്ഗാനിസ്ഥാനാണ്. ഏറ്റവും ചിലവു കുറഞ്ഞ രാജ്യം പാക്കിസ്ഥാനാണ്. പട്ടികയില്‍ 132-ാം സ്ഥാനത്താണ് പാക്കിസ്ഥാന്‍.

Related News