Loading ...

Home International

ഭൂമി ചെറു ഹിമയുഗത്തിലേക്ക് കടക്കുന്നു

ഭൂമി ചെറു ഹിമയുഗത്തിലേക്ക് കടക്കുകയാണെന്ന മുന്നറിയിപ്പുമായി ശാസ്ത്രലോകം. വരുന്ന മുപ്പത് വര്‍ഷത്തിനകം സൗരോര്‍ജം കുറഞ്ഞ് ഭൂമിയില്‍ പലയിടത്തും തണുത്തുറഞ്ഞ കാലാവസ്ഥയും ഹിമക്കാറ്റും ഉണ്ടാകുമെന്നാണ് ഗവേഷകരുടെ നിരീക്ഷണം. സൂര്യതാപവും സൗരോര്‍ജവും സാധാരണയില്‍ കുറഞ്ഞ അവസ്ഥയിലാകുന്നതിനെ തുടര്‍ന്ന് വിളകളുടെ വളര്‍ച്ചയെ വരെ അത് സാരമായി ബാധിക്കുമെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. 200 വര്‍ഷത്തിനിടെ ആദ്യമായാണ് സൗരോര്‍ജം ഇത്രയും കുറഞ്ഞ നിലയില്‍ എത്തുന്നതെന്നാണ് നാസയിലെ ഗവേഷകര്‍ അറിയിക്കുന്നത്. ചെറു ഹിമയുഗത്തില്‍ സ്വതവേ തണുപ്പുള്ള സ്ഥലങ്ങളില്‍ 12 മാസം വരെ ദൈര്‍ഘ്യത്തില്‍ ഒരു ഡിഗ്രി സെല്‍ഷ്യസില്‍ താഴെ ശരാശരി താപനില അനുഭവപ്പെട്ടേക്കാമെന്ന് നോര്‍ത്തമ്ബ്രിയ സര്‍വ്വകലാശാലയിലെ ഗവേഷക വാലന്റീന സര്‍ക്കോവ വ്യക്തമാക്കി. സൂര്യന്‍ ശീതകാല നിദ്ര എന്ന അവസ്ഥയിലേക്ക് കടക്കുകയാണ്. സൂര്യന്‍ ശീതകാല നിദ്രയിലേക്ക് കടന്നാല്‍ അന്തരീക്ഷ താപനില മൈനസ് 50 ഡിഗ്രി സെല്‍ഷ്യല്‍ വരെ താഴുമെന്നും സര്‍ക്കോവ പറയുന്നു. സാധാരണയായി 11 വര്‍ഷത്തിലൊരിക്കല്‍ സൂര്യന്റെ ഊര്‍ജ പ്രസരണം പരിമിതമായ നിലയിലെത്താറുണ്ട്. എന്നാല്‍ ഈ വര്‍ഷമുണ്ടാകുന്ന ഊര്‍ജ വ്യതിയാനം 200 വര്‍ഷത്തിലെ ഏറ്റവും കൂടിയ നിലയില്‍ തണുപ്പ് അനുഭവപ്പെടുന്ന തരത്തിലായിരിക്കും. ഗുരുതരമായ പരിണിതഫലങ്ങള്‍ക്ക് ഈ ശൈത്യാവസ്ഥ കാരണമാകില്ല. പക്ഷെ സൗരോര്‍ജം പൂര്‍വ്വസ്ഥിതിയിലാകാന്‍ 2053 വരെ കാത്തിരിക്കേണ്ടി വരും. അടുത്ത സമയങ്ങളില്‍ കാനഡ, ഐസ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ അതിശൈത്യം അനുഭവപ്പെട്ടത് ഈ പ്രക്രിയയുടെ ഭാഗമാണെന്നും സര്‍ക്കാവോ വ്യക്തമാക്കുന്നു. സൗരോര്‍ജ പ്രസരണം ഏറ്റവുമൊടുവില്‍ താഴ്ന്ന നിലയിലെത്തിയത് 1645 മുതല്‍ 1715 വരെയാണ്. തേംസ് നദി, ആംസ്റ്റര്‍ ഡാം കനാല്‍ എന്നിവിടങ്ങളിലെ ജലം ആ കാലഘട്ടങ്ങളില്‍ പലപ്പോഴും തണുത്തുറഞ്ഞ അവസ്ഥയിലായിരുന്നു. 2025 ഓടെ ഇതിന് സമാനമായ അവസ്ഥ ഇനിയും ഭൂമിയില്‍ ഉണ്ടാകാമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍.

Related News