Loading ...

Home International

സാമൂഹിക പദവി മാറ്റ സൂചിക: ഇന്ത്യ വളരെ പിന്നില്‍

ദാ​വോ​സ്​: സാ​മൂ​ഹി​ക പ​ദ​വി മാ​റ്റ സൂ​ചി​ക​യു​ടെ ആ​ഗോ​ള റാ​ങ്കി​ല്‍ ഇ​ന്ത്യ വ​ള​രെ പി​ന്നി​ല്‍. 82 രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ല്‍ ഇ​ന്ത്യ​ക്ക്​ 76ാം സ്​​ഥാ​ന​മാ​ണ്. ഏ​റ്റ​വും മു​ന്നി​ല്‍ ഡെ​ന്മാ​ര്‍​ക്​. ദാ​വോ​സി​ല്‍ ലോ​ക സാ​മ്പ​ത്തി​ക ഫോ​റം 50ാം വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച്‌​ പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ര്‍​ട്ടി​ലാ​ണ്​  à´ˆ  ​വി​വ​രം.
                         സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക ചു​റ്റു​പാ​ടു​ക​ള്‍ പ​രി​ഗ​ണി​ക്കാ​തെ ഓ​രോ വ്യ​ക്തി​ക്കും അ​യാ​ളു​ടെ ക​ഴി​വി​ന​നു​സ​രി​ച്ച തു​ല്യ വ​ള​ര്‍​ച്ച അ​വ​സ​രം ല​ഭി​ക്കു​ന്നു​ണ്ടോ​യെ​ന്ന​താ​ണ്​ സാ​മൂ​ഹി​ക പ​ദ​വി മാ​റ്റ സൂ​ചി​ക​യു​ടെ മാ​ന​ദ​ണ്ഡം. ഇ​തി​ല്‍ പി​ന്നി​ലാ​കു​ന്ന​ത്​ സാ​മ്പ​​ത്തി​ക അ​സ​മ​ത്വം വ​ര്‍​ധി​ച്ച​തി​​െന്‍റ സൂ​ച​ന കൂ​ടി​യാ​ണ്. അ​തേ​സ​മ​യം, സാ​മൂ​ഹി​ക പ​ദ​വി മാ​റ്റ​ത്തി​ല്‍ 10 ശ​ത​മാ​നം വ​ള​ര്‍​ച്ച കൈ​വ​രി​ച്ചാ​ല്‍ 2030ഓ​ടെ ആ​ഗോ​ള സാ​മ്പ​​ത്തി​ക വ​ള​ര്‍​ച്ച​യി​ല്‍ അ​ഞ്ചു​ ശ​ത​മാ​നം കു​തി​പ്പു​ണ്ടാ​കു​മെ​ന്ന്    ​ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. എ​ന്നാ​ല്‍, ലോ​ക​ത്തെ അ​പൂ​ര്‍​വം രാ​ജ്യ​ങ്ങ​ള്‍​ക്കു​ മാ​ത്ര​മേ ഇ​തി​ല്‍ മു​ന്നേ​റാ​ന്‍ ക​ഴി​യു​ന്നു​ള്ളൂ. തു​ല്യ വേ​ത​ന​മി​ല്ലാ​യ്​​മ, സാ​മൂ​ഹി​ക സു​ര​ക്ഷ പ​ദ്ധ​തി​ക​ളു​ടെ അ​ഭാ​വം, ആ​ജീ​വ​നാ​ന്ത പ​രി​ശീ​ല​നം ല​ഭി​ക്കാ​തി​രി​ക്ക​ല്‍ തു​ട​ങ്ങി​യ​വ​യാ​ണ്​ സാ​മൂ​ഹി​ക പ​ദ​വി​യി​ല്‍ മാ​റ്റ​മു​ണ്ടാ​കാ​ത്ത​തി​ന്റെ  കാ​ര​ണം. ഡെ​ന്മാ​ര്‍​ക്കി​നു​ പി​ന്നി​ല്‍ നോ​ര്‍​വേ, ഫി​ന്‍​ല​ന്‍​ഡ്, സ്വീ​ഡ​ന്‍, ഐ​സ്​​ല​ന്‍​ഡ്​ എ​ന്നി​വ​യാ​ണ്​ സാ​മൂ​ഹി​ക​മാ​റ്റ​ത്തി​ല്‍ മു​ന്നി​ല്‍ വ​രു​ന്ന രാ​ജ്യ​ങ്ങ​ള്‍.





Related News