Loading ...

Home International

മിസൈല്‍ ആക്രമണം: യെമനില്‍ 80 സൈനികര്‍ കൊല്ലപ്പെട്ടു

സ​​​നാ: മ​​​ധ്യ യെ​​​മ​​​നി​​​ലെ മാ​​​രി​​​ബ് പ്ര​​​വി​​​ശ്യ​​​യി​​​ല്‍ ഹൗ​​​തി വി​​​മ​​​ത​​​ര്‍ ന​​​ട​​​ത്തി​​​യ ഡ്രോ​​​ണ്‍, മി​​​സൈ​​​ല്‍ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ല്‍ കു​​​റ​​​ഞ്ഞ​​​ത് 83 യെ​​​മ​​​ന്‍ സൈ​​​നി​​​ക​​​ര്‍ കൊ​​​ല്ല​​​പ്പെ​​​ട്ടു. 148 പേ​​​ര്‍​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ഹൗ​​​തി​​​ക​​​ളു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലു​​​ള്ള യെ​​​മ​​​ന്‍ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ സ​​​നാ​​​യി​​​ല്‍​​​നി​​​ന്നു 170 കി​​​ലോ​​​മീ​​​റ്റ​​​ര്‍ അ​​​ക​​​ലെ​​​യു​​​ള്ള മാ​​​രി​​​ബി​​​ലെ സൈ​​​നി​​​ക ക്യാ​​​ന്പി​​​ലെ ഒ​​​രു വെ​​​യ​​​ര്‍​​​ഹൗ​​​സി​​​നും മോ​​​സ്കി​​​നും നേ​​​ര്‍​​​ക്കാ​​​ണ് ശ​​​നി​​​യാ​​​ഴ്ച വൈ​​​കു​​​ന്ന​​​രം ആ​​​ക്ര​​​മ​​​ണ​​​മു​​​ണ്ടാ​​​യ​​​ത്. ഇ​​​റാ​​​ന്‍റെ പി​​​ന്തു​​​ണ​​​യു​​​ള്ള ഹൗ​​​തി ഷി​​​യാ​​​ക​​​ള്‍ 2014ല്‍ ​​​സ​​​നാ പി​​​ടി​​​ച്ച​​​ശേ​​​ഷം ഏ​​​റ്റ​​​വും അ​​​ധി​​​കം ര​​​ക്ത​​​ച്ചൊ​​​രി​​​ച്ചി​​​ലു​​​ണ്ടാ​​​ക്കി​​​യ ആ​​​ക്ര​​​മ​​​ണ​​​മാ​​​ണി​​​തെ​​​ന്നു പ​​​റ​​​യ​​​പ്പെ​​​ടു​​​ന്നു.ഇ​​​റാ​​​ന്‍റെ ക​​​മാ​​​ന്‍​​​ഡ​​​ര്‍ ഖാ​​​സിം സു​​​ലൈ​​​മാ​​​നി​​​യെ ഡ്രോ​​​ണ്‍ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ അ​​​മേ​​​രി​​​ക്ക കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നു പ്ര​​​തി​​​കാ​​​ര​​​മാ​​​യാ​​​ണ് ഹൗ​​​തി​​​ക​​​ള്‍ മാ​​​രി​​​ബി​​​ല്‍ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​തെ​​​ന്ന് യെ​​​മ​​​ന്‍ ഇ​​​ന്‍​​​ഫ​​​ര്‍​​​മേ​​​ഷ​​​ന്‍ മ​​​ന്ത്രി മു​​​വ​​​മ്മ​​​ര്‍ അ​​​ല്‍​​​എ​​​ര്യാ​​​നി ആ​​​രോ​​​പി​​​ച്ചു.
                       സ​​​നാ​​​യ്ക്കു വ​​​ട​​​ക്ക് നി​​​ഹം മേ​​​ഖ​​​ല​​​യി​​​ല്‍ സൗ​​​ദി പി​​​ന്തു​​​ണ​​​യോ​​​ടെ യെ​​​മ​​​നി​​​ലെ ഒൗ​​​ദ്യോ​​​ഗി​​​ക ഹാ​​​ദി സ​​​ര്‍​​​ക്കാ​​​രി​​​ന്‍റെ സൈ​​​ന്യം ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് മാ​​​രി​​​ബി​​​ല്‍ ഹൗ​​​തി​​​ക​​​ള്‍ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​ത്. നി​​​ഹ​​​മി​​​ല്‍ ആ​​​ക്ര​​​മ​​​ണം തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്നും ഇ​​​തി​​​ന​​​കം ഡ​​​സ​​​ന്‍​​​ക​​​ണ​​​ക്കി​​​നു ഹൗ​​​തി സൈ​​​നി​​​ക​​​ര്‍ കൊ​​​ല്ല​​​പ്പെ​​​ട്ടെ​​​ന്നും ഔ​​​ദ്യോ​​​ഗി​​​ക സാ​​​ബാ വാ​​​ര്‍​​​ത്താ ഏ​​​ജ​​​ന്‍​​​സി റി​​​പ്പോ​​​ര്‍​​​ട്ടു ചെ​​​യ്തു. മോ​​​സ്കി​​​നു നേ​​​ര്‍​​​ക്കു ന​​​ട​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ത്തെ യെ​​​മ​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ബ്ദ്റ​​​ബ് മ​​​ന്‍​​​സൂ​​​ര്‍ ഹാ​​​ദി അ​​​പ​​​ല​​​പി​​​ച്ചു. സ​​​മാ​​​ധാ​​​നം സ്ഥാ​​​പി​​​ക്കാ​​​ന്‍ ഹൗ​​​തി വി​​​മ​​​ത​​​ര്‍​​​ക്ക് യാ​​​തൊ​​​രു താ​​​ത്പ​​​ര്യ​​​വു​​​മി​​​ല്ലെ​​​ന്നാ​​​ണി​​​തു തെ​​​ളി​​​യി​​​ക്കു​​​ന്ന​​​ത്. ഇ​​​ത്ത​​​രം ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ള്‍ ത​​​ട​​​യാ​​​നാ​​​യി സൈ​​​ന്യ​​​ത്തി​​​ന് പ്ര​​​സി​​​ഡ​​​ന്‍റ് ഹാ​​​ദി ജാ​​​ഗ്ര​​​താ ഉ​​​ത്ത​​​ര​​​വു ന​​​ല്‍​​​കി.

Related News