Loading ...

Home International

പ്ലാസ്റ്റിക്ക് നിരോധനത്തിന് ചൈനയും, നടപ്പായാല്‍ രക്ഷപ്പെടുന്നത് ഭൂമിയുടെ 6.3% പ്രദേശം

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍‌പന്നങ്ങളുടെ ഉത്പാദനം, വില്‍‌പന, ഉപയോഗം എന്നിവയ്‌ക്കെതിരായ നിയന്ത്രണങ്ങള്‍ ശക്തമാക്കുകയാണ് ചൈന. അതോടെ രാജ്യത്തെ ഏറ്റവും വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങളിലൊന്ന് പരിഹരിക്കാന്‍ സാധിക്കുമെന്നാണ് ചൈന പ്രതീക്ഷിക്കുന്നത്.2020 അവസാനത്തോടെ ചൈനയിലെ എല്ലാ പ്രധാന നഗരങ്ങളിലും പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിക്കുമെന്നും 2022-ഓടെ എല്ലാ നഗരങ്ങളിലും പട്ടണങ്ങളിലും നിരോധിക്കുമെന്നും പുതിയനയം പുറത്തിറക്കിയ ദേശീയ വികസന പരിഷ്കരണ കമ്മീഷനും പരിസ്ഥിതി മന്ത്രാലയവും അറിയിച്ചു. പുതിയ ഉല്‍‌പ്പന്നങ്ങള്‍‌ വില്‍‌ക്കുന്ന വിപണികളെ 2025 വരെ നിരോധനത്തില്‍‌ നിന്നും ഒഴിവാക്കും. ടേക്ക്‌അവേ ഫുഡ് ഔട്ട്‌ലെറ്റുകളില്‍ നിന്നുള്ള പ്ലാസ്റ്റിക് പാത്രങ്ങള്‍, പ്ലാസ്റ്റിക് കൊറിയര്‍ പാക്കേജുകള്‍ എന്നിവയും ഘട്ടംഘട്ടമായി ഒഴിവാക്കും. ഈ വര്‍ഷാവസാനത്തോടെ റെസ്റ്റോറന്‍റുകളില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന സ്ട്രോകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തും. 2025 ആകുമ്ബോഴേക്കും ചൈനയിലുടനീളമുള്ള പട്ടണങ്ങളും നഗരങ്ങളും റെസ്റ്റോറന്റ് വ്യവസായത്തില്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപഭോഗം 30% കുറയ്ക്കണം. എല്ലാതരം പ്ലാസ്റ്റിക് മാലിന്യങ്ങളും ഇറക്കുമതി ചെയ്യുന്നതും പ്ലാസ്റ്റിക് ഉല്‍പാദനത്തില്‍ മെഡിക്കല്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഉപയോഗിക്കുന്നതും ചൈന നിരോധിച്ചു. 0.025 മില്ലിമീറ്ററില്‍ താഴെ കട്ടിയുള്ള പ്ലാസ്റ്റിക് ബാഗുകള്‍, കാര്‍ഷിക ഉപയോഗത്തിനായി 0.01 മില്ലിമീറ്ററില്‍ താഴെ കട്ടിയുള്ള പ്ലാസ്റ്റിക് ഫിലിം എന്നിവയുടേയും ഉല്‍പാദനവും വില്‍പ്പനയും നിരോധിക്കുവാനും തീരുമാനമായി.സംസ്ക്കരിക്കാത്ത ധാരാളം പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മണ്ണില്‍ കുഴിച്ചിടുകയോ നദികളില്‍ വലിച്ചെറിയുകയോയാണ് ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും വലിയ പാരിസ്ഥിതിക വെല്ലുവിളികളിലൊന്നാണ് ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളെന്ന് ഐക്യരാഷ്ട്രസഭ പറയുന്നു.

Related News