Loading ...

Home International

450 കോടി വര്‍ഷം പ്രായമുള്ള ഭൂമിയില്‍ നിന്ന് കണ്ടെത്തിയത് 750 കോടി വര്‍ഷം പഴക്കമുള്ള പദാര്‍ഥം

1960-കളില്‍ ഭൂമിയില്‍ പതിച്ച ഉല്‍ക്കയുടെ പാളിയില്‍നിന്ന് ഭൂമിയിലെ ഏറ്റവും പഴക്കമുള്ള പദാര്‍ഥം കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍. 750 കോടി വര്‍ഷംമുമ്ബ് ഏതോ വിദൂര നക്ഷത്രസമൂഹത്തിലുണ്ടായ പൊടിപടലങ്ങളാണ് ഈ പദാര്‍ഥം. ഇതിനുമുമ്ബ് കണ്ടെത്തിയ ഏറ്റവും പഴക്കമുള്ള പദാര്‍ഥത്തിന് 550 കോടി വര്‍ഷമായിരുന്നു പഴക്കം. നക്ഷത്രങ്ങള്‍ മരിക്കുമ്ബോള്‍ അവയ്ക്കുള്ളിലുള്ള പദാര്‍ഥങ്ങള്‍ ശൂന്യാകാശത്തെത്തും. ഇവ പിന്നീട് മറ്റു നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ഉല്‍ക്കകളുടെയുമൊക്കെ ഭാഗമായി മാറും. 1969-ല്‍ ഓസ്ട്രേലിയയിലെ മര്‍ച്ചിസണില്‍ പതിച്ച ഉല്‍ക്കയില്‍നിന്നു ലഭിച്ച 40 തരികള്‍ പരിശോധിച്ച സ്വിറ്റ്‌സര്‍ലന്‍ഡിലെയും യു.എസി.ലെയും ഗവേഷകരാണ് പദാര്‍ഥത്തിന്റെ പഴക്കം തിരിച്ചറിഞ്ഞത്. ഉല്‍ക്കകളില്‍നിന്നുള്ള അപരിചിത പദാര്‍ഥത്തിന്റെ കാലപ്പഴക്കം നിര്‍ണയിക്കാന്‍ എത്രകാലം ഇവയില്‍ കോസ്മിക് കിരണങ്ങള്‍ പതിച്ചിട്ടുണ്ടെന്ന് ഗവേഷകര്‍ പഠിച്ചു. ഭൂമിയുടെ നക്ഷത്രമായ സൂര്യന് 460 കോടിവര്‍ഷവും ഭൂമിക്ക് 450 കോടി വര്‍ഷവുമാണ് പ്രായം. സൗരയൂഥമുണ്ടാകുന്നതിനും മുമ്ബ് നിലനിന്നിരുന്ന നക്ഷത്രങ്ങളെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചും പഠിക്കാന്‍ ഈ പദാര്‍ഥങ്ങള്‍ സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

Related News