Loading ...

Home International

2020ലെ ആദ്യ ചന്ദ്രഗ്രഹണം നാളെ

കഴിഞ്ഞ മാസമാണ് ആകാശത്ത് അത്ഭുതം സൃഷ്ടിച്ച സൂര്യഗ്രഹണം നമ്മൾ കണ്ടത്. ഇപ്പോഴിതാ മറ്റൊരു ആകാശ കാഴ്ച്ച കൂടി വരികയാണ്. നാളെ ലോകത്തിന്റെ പല ഭാഗത്തും ചന്ദ്രഗ്രഹണം ദൃശ്യമാകും. "വുൾഫ് മൂൺ എക്ലിപ്സ്" എന്ന് വിളിക്കുന്ന ഈ ചന്ദ്രഗ്രഹണത്തെ ശാസ്ത്രലോകത്ത് പെൻ‌ബ്രൽ ലൂണാർ എക്ലിപ്സ് എന്നാണ് അറിയപ്പെടുന്നത്. ചന്ദ്രഗ്രഹണത്തിൽ ഭൂമി സൂര്യനും ചന്ദ്രനും ഇടയിൽ നീങ്ങുന്നു. പൂർണം, ഭാഗികം, പെൻ‌ബ്രൽ എന്നിങ്ങനെ മൂന്ന് തരം ചന്ദ്രഗ്രഹണങ്ങളാണ് ഉള്ളത്. പെൻ‌ബ്രൽ ചന്ദ്രഗ്രഹണത്തിൽ ചന്ദ്രൻ ഭൂമിയുടെ പെനുംബ്ര എന്നറിയപ്പെടുന്ന പുറം നിഴലിലേക്ക് മറയുന്നു. അതിനാൽ ചന്ദ്രനിലേക്ക് സൂര്യവെളിച്ചം എത്തുന്നില്ല. മറ്റ് ഗ്രഹണങ്ങളിൽ നിന്ന് വ്യത്യസ്തമായി പെൻ‌ബ്രൽ എക്ലിപ്സ് വളരെ സൂക്ഷ്മമായ ഒരു ആകാശ സംഭവമാണ്. നിഴൽ ഭാഗം ചന്ദ്രന്റെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് അല്പം മങ്ങിയതായതിനാൽ കാണാൻ അൽപ്പം ബുദ്ധിമുട്ടാണ്.
                  ജനുവരി 10 രാത്രിയിൽ പരമാവധി ഗ്രഹണസമയത്ത്, ചന്ദ്രന്റെ 90 ശതമാനം ഭാഗികമായി ഭൂമിയുടെ നിഴലായിരിക്കും. ഇത് ചന്ദ്രന്റെ ഡിസ്കിലുടനീളം നേരിയ നിഴലിന് കാരണമാകും. ഇതാണ് ഗ്രഹണം ശ്രദ്ധിച്ചാൽ നമുക്ക് കാണാൻ കഴിയുന്നത്.ജനുവരി 10 ന് രാത്രി 10:37 മുതൽ ജനുവരി 11 ന് 2:42 വരെ ഇന്ത്യയിൽ പെൻ‌ബ്രൽ ചന്ദ്രഗ്രഹണം ആസ്വദിക്കാം. ഗ്രഹണം മൊത്തം 4 മണിക്കൂറും 5 മിനിറ്റും നീണ്ടുനിൽക്കും.
ചന്ദ്രഗ്രഹണം ദൃശ്യമാകുന്ന സ്ഥലങ്ങൾ
- യൂറോപ്പ്
- ഏഷ്യ
- ഓസ്‌ട്രേലിയ
- ആഫ്രിക്ക
- വടക്കേ അമേരിക്കയുടെ ഭൂരിഭാഗവും
- തെക്കേ അമേരിക്കയിലെ കിഴക്ക്
- പസഫിക്
- അറ്റ്ലാന്റിക്
-  ഇന്ത്യൻ മഹാസമുദ്രം
- ആർട്ടിക്
മേഘങ്ങൾ തടയാതെ ആകാശം വ്യക്തമാണെങ്കിൽ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും നഗ്നനേത്രങ്ങൾ കൊണ്ട് ചന്ദ്രഗ്രഹണം കാണാൻ കഴിയും. പെൻ‌ബ്രൽ ചന്ദ്രഗ്രഹണം കാണാൻ പ്രത്യേക ഉപകരണങ്ങൾ ആവശ്യമില്ല. യൂട്യൂബ് ചാനലായ കോസ്മോസാപിയൻസിൽ ചന്ദ്രഗ്രഹണം ആസ്വദിക്കാം.





Related News